Latest NewsKeralaNews

മണിയുടെ മന്ത്രി ഭാവി ഇനി സെൻ കുമാറിന്റെ കയ്യിൽ – കാരണം ഇതാണ്

 

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സെൻ കുമാർ വീണ്ടും ഡി ജി പിയായി വന്നാൽ പൊമ്പിളൈ ഒരുമൈ സമരത്തെ അപമാനിച്ച മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട പരാതിയിൽ നടപടി എടുക്കേണ്ടിവരും.മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ സുരേഷ് കുമാര്‍ അവിടെ ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപാനമായിരുന്നുവെന്നും, പൊമ്പിളൈ ഒരുമൈ പ്രവർത്തകർ സമരകാലത്ത് കാട്ടിലായിരുന്നു പരിപാടിയെന്നും മണി പറഞ്ഞിരുന്നു.

സെന്‍കുമാര്‍ ചാര്‍ജ്ജെടുത്താല്‍ നേരിട്ട് പരാതി നല്‍കാന്‍ ആണ് പൊമ്പിളൈ ഒരുമൈ പ്രവർത്തകരുടെയും തീരുമാനം. കേസെടുത്താൽ ഒരുപക്ഷെ മണിയുടെ മന്ത്രിസ്ഥാനം തെറിക്കുമെന്നും സൂചനയുണ്ട്. മണിയെ മന്ത്രിസഭാ തന്നെ തള്ളിപ്പറഞ്ഞ സാഹചര്യത്തിൽ കേസ് കൂടിയുണ്ടായാൽ മന്ത്രിസ്ഥാനത്തു തുടരാൻ ബുദ്ധിമുട്ടുണ്ടാകും.കേസ് കൂടി രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ സിപിഎം കേന്ദ്ര കമ്മിറ്റി തന്നെ നേരിട്ട് ഇടപെട്ട് മണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ നിര്‍ദ്ദേശം നൽകുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button