KeralaLatest News

വാടക വീട്ടില്‍നിന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ ഇറക്കിവിടാന്‍ ശ്രമം

ഇടുക്കി ; വാടക വീട്ടില്‍നിന്നും തന്നെ ഇറക്കി വിടാൻ ശ്രമമെന്നു” പെമ്ബിളൈ ഒരുമൈ നേതാവ് ഗോമതി. ഇതിനായി വീട്ട് ഉടമസ്ഥനോട് പൊലീസ് സമ്മര്‍ദ്ദം ചെലുത്തുന്നതായും, സര്‍ക്കാര്‍ പ്രതികാരം കാട്ടുകയാണെന്നും ഗോമതി.

”മൂന്നാര്‍ കോളനിയില്‍ (ചെല്ലം കോട്ടേജിനടുത്തു കൃത്യമായി വാടക കൊടുത്ത് ഒന്നര വര്‍ഷമായി ഞാൻ താമസിക്കുന്നത്. അവിടെനിന്നു നിര്‍ബന്ധിച്ച്‌ ഇറക്കിവിടാനാണ് വീട്ട് ഉടമസ്ഥനോട് പൊലീസ് ആവശ്യപ്പെടുന്നത്. സിപിഐഎം അനുഭാവികളായ പൊലീസുകാരാണ് വ്യക്തി വിരോധത്തിന്റെ ഭാഗമായി സ്വൈര ജീവിതം തടസ്സപ്പെടുത്തുന്നത്. തൊടുപുഴ വിജിലന്‍സ്, സിഎെ സാംജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസുകാര്‍ സ്ഥിരമായി വന്ന് വീട് കാലി ആക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. വീട് ഒഴിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ വീട്ടിലെ ആരെയെങ്കിലും അറസ്റ്റ് ചെയ്യും, അകത്തിടും എന്നും പറഞ്ഞാണ് ഭീക്ഷണി. വീട്ടുടമസ്ഥര്‍ പാവപ്പെട്ടവരാണ്. ഇന്നലെ രാവിലെയും പൊലീസ് വന്നു സ്വൈര ജീവിതം തടസ്സപ്പെടുത്തുകയും ഭീഷണി മുഴക്കുകയും ചെയ്‌തെന്നും ഈ അന്യായത്തിനെതിരെ ജില്ലാ കളക്ടര്‍ക്കും ഡിജിപിയ്ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും” ഗോമതി പറഞ്ഞു. അതേസമയം അന്വേഷണത്തിന്റെ പേരില്‍ അന്യായമായ മാനസിക പീഡനം തുടരുന്ന പോലീസുകാര്‍ക്കെതിരെ പൊലീസ് കംപ്ലൈന്റ്റ് അതോറിറ്റിക്കു ഗോമതി പരാതി നല്‍കിയിട്ടുണ്ട്.

ഗോമതിക്കെതിരെ ഇതുവരെ 17 ഓളം കേസുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.

Also readയുവതിയെ വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവ് കൊടുത്ത യുവാവിന് സംഭവിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button