പുണെ : പുണെ സിപിഎം ഓഫീസിലേക്ക് സ്‌ഫോടകവസ്തുക്കളും ഭീഷണിക്കത്തും കൊറിയര്‍ വഴി എത്തി. പുണ ജില്ലാ സെക്രട്ടറി അജിത് അഭയങ്കിന്റെ പേരിലാണ് പാഴ്‌സല്‍ എത്തിയത്. പാഴ്‌സല്‍ തുറക്കുന്നതിന് മുന്‍പ് തന്നെ അതിനകത്തെ വയറുകള്‍ പുറത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് അജിത് അഭയങ്കര്‍ വിവരം വിശ്രാംബ്ഗ്വാഡാ പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. ഛത്തീസ്ഗഡിലെ സുക്മയില്‍ നക്‌സല്‍ ആക്രമണത്തില്‍ 26 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന്റെ പ്രതിഷേധമായിട്ടാണ് പാഴ്‌സല്‍ അയച്ചത്.
ഡിറ്റണേറ്ററും വയറുകളും ബാറ്ററിയും മറ്റും അടങ്ങിയ സ്‌ഫോടകവസ്തുക്കള്‍ പ്ലാസ്റ്റിക് പെട്ടിയിലായിരുന്നു എത്തിയത്. ഇതിനോടൊപ്പം പാര്‍ട്ടി സെക്രട്ടറിക്ക് എതിരെയുള്ള ഭീഷണിക്കത്തും ഉണ്ടായിരുന്നു. നക്‌സല്‍ ആക്രമണത്തെ കൈയ്യും കെട്ടി നോക്കി നില്ക്കില്ലെന്നും പ്രതികാര നടപടികള്‍ക്ക് പ്രേരിപ്പിക്കരുതെന്നുമാണ് കത്തിലുള്ളത്.
Post Your Comments