Latest NewsKerala

പേരാമ്പ്രയില്‍ സിപിഎം ഓഫീസിന് തീയിട്ടു : ഫയലുകളും ഉപകരണങ്ങളും കത്തി നശിച്ചു

കോഴിക്കോട്: സ്വപ്നയുടെ വെളിപ്പെടുത്തലിനു ശേഷം കോൺഗ്രസ് സിപിഎം സംഘർഷം സംസ്ഥാനത്തുടനീളം നടക്കുകയാണ്. പേരാമ്പ്രയില്‍ സിപിഎം ഓഫീസിന് തീയിട്ടു. ഇന്നലെ രാത്രിയില്‍ വാല്യക്കോട് സിപിഎം ഓഫീസിനാണ് തീയിട്ടത്. ഓഫീസിലെ ഫര്‍ണ്ണിച്ചറുകളും മറ്റ് ഫയലുകളും കത്തി നശിച്ചു. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. വഴിയാത്രക്കാരനാണ് സംഭവം പൊലീസിനെ അറിയിച്ചത്.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇതും.

തുടര്‍ച്ചയായ ദിവസങ്ങളില്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ബുധനാഴ്ച്ച പേരാമ്പ്രയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരേയും ആക്രമണമുണ്ടായിരുന്നു. കുറ്റ്യാടി അമ്പലക്കുളങ്ങരയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറുണ്ടായി. ബോബേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചരക്കായിരുന്നു ഓഫീസിന് നേരെ ആക്രമണമുണ്ടായത്.

ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോഴിക്കോട് ഏറാമല കുന്നുമ്മക്കര കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരേയും ആക്രമം ഉണ്ടായി. മണ്ണൂരിലും കൊയിലാണ്ടിയിലും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍ക്ക് നേരെ ആക്രമണമുണ്ടായിയിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം ഓഫീസിനു നേരെ ആക്രമണമുണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button