കൊച്ചി: മൂന്നാറിലെ സിപിഎം ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രാഷ്ട്രീയ പാർട്ടികൾക്ക് എന്തുമാകാമോ എന്ന് ചോദിച്ച കോടതി, സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസിനെതിരെ കോടതിയലക്ഷ്യകേസ് ഫയൽ ചെയ്തു. ഹൈക്കോടതി സ്വമേധയായാണ് കേസെടുത്തത്. അടുത്ത ഒരു ഉത്തരവ് വരുന്നത് വരെ ശാന്തൻപാറയിലെ കെട്ടിടം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
സിപിഎം ഓഫിസ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാല്‍, കോടതി ഉത്തരവ് ലംഘിച്ച് എങ്ങനെ നിർമ്മാണം തുടർന്നു എന്ന് കോടതി ചോദിച്ചു. ബൈസൻവാലിയിൽ സ്റ്റോപ്പ് മെമ്മോ കൊടുത്തില്ലേ എന്നും കോടതി ചോദിച്ചു. അതിനാൽ കോടതി ഉത്തരവിനെ കുറിച്ച് അജ്ഞത നടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Post Your Comments