ന്യൂഡൽഹി: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. സിഎൻഎൻ- ന്യൂസ് 18 ആണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. മസ്തിഷ്കാർബുദം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നും ശരീരത്തിന്റെ വലതു ഭാഗം
തളർന്നതായും റിപ്പോർട്ടുണ്ട്.
എന്നാൽ ദാവൂദിന്റെ ആരോഗ്യം സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ വാസ്തവമല്ലെന്ന് ദാവൂദിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീൽ അറിയിച്ചു. ദാവൂദ് മരിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments