ലക്നൗ: ഉത്തര്‍പ്രദേശില്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന പണത്തിനുള്ള പെട്രോള്‍ നല്‍കാതെ പെട്രോള്‍ പമ്പുകളില്‍ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകം. മെഷീനുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 23 പേരെ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നാലു പെട്രോള്‍ പമ്പുടമകളും ഉള്‍പ്പെടുന്നു.
ഇത്തരത്തില്‍ പ്രതിമാസം 200 കോടി രൂപ ഉത്തര്‍പ്രദേശിലെ പെട്രോള്‍ പമ്പുടമകള്‍ തട്ടിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 80 ശതമാനം പെട്രോള്‍ പമ്പുടമകളും ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നവരാണെന്ന് യുപി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളും റെയ്ഡുകളുമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
Post Your Comments