തിരുവനന്തപുരം•കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രി ആണ് പിണറായി വിജയൻ എന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രെട്ടറി അഡ്വ. ആർ എസ് രാജീവ്. മുന്നാറിലെ സർക്കാർ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് ആവിശ്യപ്പെട്ട് യുവമോർച്ച സെക്രെട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
മുന്നാറില്ലെ കയ്യേറ്റം വിശ്വാസത്തിന്റെയും രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചനയിൽ ഉണ്ടായിട്ടുള്ളതാണ്. വിശ്വാസികൾ തള്ളി കളന്ന മുന്നാറിലെ കുരിശിന്നെ സർക്കാർ ഭയക്കുന്നത് സാത്താന്മാർ ആയതുകൊണ്ടാണോ? സിപിമ്മിന്റെ സംസ്ഥാന സെക്രെട്ടറിയേറ്റും ബഹുമാനപെട്ട ഹൈ കോടതിയും മണിയിൽ തെറ്റ് കണ്ടിട്ടും മുഖ്യമന്ത്രി തെറ്റ് മനസ്സിലാക്കാത്തത് അദ്ദേഹം കയ്യേറ്റത്തിന്റെ സംരക്ഷകൻ ആയത് കൊണ്ടന്നോ? എം എം മണിയും എം കെ മണിയും കയ്യേറ്റക്കാരുടെ നേതാക്കളാണ് . മുന്നാറിലെ സമരങ്ങളെ സർക്കാർ ഭയക്കുന്നത് എന്തിനാണ് ? കയ്യേറ്റങ്ങളേയും അരാചകത്വത്തിന്റെയും ഫാസിസത്തിന്റെയും ഒരു വര്ഷം കേരളം ഭയത്തോടെയാണ് കാണുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജെ ആർ അനുരാജ് മാർച്ചിന്ന് അധ്യക്ഷത വഹിച്ചു. മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ യുവമോർച്ച നേതാക്കളായ രഞ്ജിത് ചന്ദ്രൻ , ആർ രഞ്ജിത് എന്നിവർക്കു പരിക്കേറ്റു. പരിക്കേറ്റവരെ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സംസ്ഥാന സമിതി അംഗങ്ങൾ ആയ മണവാരി രതീഷ്, അഡ്വ രഞ്ജിത് ചന്ദ്രൻ, അശ്വതി, രാഗേന്ദു, ജില്ലാ നേതാക്കളായ ചന്ദ്രകിരൺ, ഉണ്ണിക്കണ്ണൻ ,അഖിൽ, വിഷ്ണു, അഞ്ചു പദ്മകുമാർ,അനന്തു, ശ്രീരാഗ്, അഭിലാഷ്, എന്നിവർ മാർച്ചിന്ന് നേതൃത്വം നൽകി.
Post Your Comments