Latest NewsIndiaNews

ഐ എസ് തീവ്രവാദികളെ മനസ്സുമാറ്റി തിരികെ വീടുകളിൽ ഏൽപ്പിച്ച് ഉത്തർപ്രദേശ് പോലീസ്

 
ന്യൂഡല്‍ഹി:  ഐ.എസ് തീവ്രവാദികളെ വീടുകളില്‍ മടക്കിയെത്തിച്ച്‌ ഉത്തര്‍പ്രദേശ് ആന്റി ടെററിസ്റ്റ് സ്ക്വാഡ്.ഐ.എസ് ആശയത്തില്‍ പ്രലോഭിതരായ നൂറോളം ചെറുപ്പക്കാരാണ് യു.പിയിലുള്ളത്.വിവിധ പൊലീസ് ഏജന്‍സികള്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ നാല് ഐ.എസ് തീവ്രവാദികളെയാണ് പിടികൂടിയത്. കൂടാതെ ആറുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
 
എന്നാൽ ഐ എസ് ആശയത്തിൽ ആകൃഷ്ടരായ യുവാക്കളെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉപയോഗിച്ച് മടക്കിക്കൊണ്ടുവരികയാണ് യു പി പോലീസ് ചെയ്തത്. ഇത്തരത്തിൽ മനസ്സുമാറ്റി കൊണ്ടുവന്നത് 12 ചെറുപ്പക്കാരെയാണെന്ന് യു.പി ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഐ.ജി അസീം അരുണ്‍ പറഞ്ഞു.കൂടുതലും ചെറുപ്പക്കാരെ വലയിൽ വീഴ്ത്തുന്നത് ഇന്റര്‍നെറ്റ്, വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ വഴിയാണ്.
 
കൂടുതലും ഇവരുടെ വലയിൽ വീഴുന്നത് തൊഴിലില്ലാത്ത ചെറുപ്പക്കാരാണ്.ഐ എസ് ആശയം പ്രചരിപ്പിക്കുന്ന ഇത്തരക്കാരെ കുടുംബങ്ങളുടെ സഹായത്തോടെ കൗണ്‍സിലിങ് നല്‍കി പഠനത്തിനനുസരിച്ചുള്ള ജോലി ലഭിക്കാന്‍ സഹായിച്ചാണ് പൊലീസ് മാറ്റിയെടുക്കുന്നത്.തോക്കിന്‍ കുഴലിലൂടെയല്ലാതെ തീവ്രവാദത്തെ നേരിടുന്ന ഈ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെയും അഭിനന്ദനം നേടിക്കഴിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button