തിരുവനന്തപുരം: നാട്ടുകാരെ പതിവായി ആത്മഹത്യ വിളിച്ചു കൊണ്ടുപോകുന്ന ഒരു നാടിനെ കുറിച്ച് ഭയത്തോടെ തിരുവനന്തപുരം നിവാസികൾ.പ്രണയം ഉള്‍പ്പെടെയുള്ള ദുര്‍ബ്ബലമായ കാരണങ്ങളുടെ പേരില്‍ യുവതീ യുവാക്കള്‍ ജീവനൊടുക്കുന്നതിന് അഭയം തേടുന്ന തിരുവനന്തപുരത്തെ എംഎസ് കെ നഗര്‍ കോളനിയെ കുറിച്ചാണ് നാട്ടുകാർക്ക് പറയാനുള്ളത്.
ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ വ്യാഴാഴ്ച ഒരു പതിനേഴുകാരി പെണ്‍കുട്ടി ഇവിടെ ആത്മഹത്യാ ശ്രമം നടത്തിയതാണ്.നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള ഇവിടെ 120 വീടുകളാണ് ഉള്ളത്. ഒരു വര്‍ഷം ശരാശരി ഏഴു പേര്‍ എന്ന ക്രമത്തില്‍ ആത്മഹത്യാശ്രമം ഇവിടെ പതിവാണ്. എല്ലാ ആത്മഹത്യയും നിസാര കരണങ്ങൾക്കും. 55 കാരിയായ വീട്ടമ്മക്ക് രണ്ടു ആണ്മക്കളെയും നഷ്ടപ്പെട്ടത് ആത്മഹത്യയിലൂടെ.
അഞ്ചുമക്കളുള്ള യുവതിയായ വീട്ടമ്മയ്ക്കു സ്വന്തം ഭർത്താവിനെ നഷ്ടപ്പെട്ടതും ആത്‌മഹത്യയിലൂടെ.താന്‍ നോക്കി നില്‍ക്കെ തന്റെ അച്ഛൻ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തത് 14 കാരിയായ ഒരു പെൺകുട്ടി ഭീതിയോടെ ഓർക്കുന്നു.കഴിഞ്ഞ ആഴ്ച 46 കാരനായ ഒരാൾ ആത്മഹത്യ ചെയ്തു.ഈ വിഷയത്തില്‍ അനേകം പരാതികള്‍ നല്‍കിയിട്ടും അധികൃതർ ആരും ഇടപെടുന്നില്ലെന്നു പരാതിയുണ്ട്
Post Your Comments