ന്യൂഡല്‍ഹി: ആവിശ്യത്തിന് പിഎഫ് തുക ലഭിക്കാന്‍ പല കടമ്പകളും ചെയ്യേണ്ടതുണ്ട്. ഇത് സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. എന്നാല്‍, ചികിത്സാ ആവശ്യങ്ങള്‍ക്ക് ഇനി അത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ല. ചികിത്സാ ആവശ്യങ്ങള്‍ക്ക് പിഎഫ് ലഭിക്കാന്‍ ഇനി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ചട്ടത്തില്‍ ഇതുസംബന്ധിച്ച് ഭേദഗതി വരുത്തി. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോ മറ്റു രേഖകളോ ഇല്ലാതെ ചികിത്സാ ആവശ്യങ്ങള്‍ക്കോ ഭിന്നശേഷിയുള്ളവര്‍ക്ക് അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനോ പ്രോവിഡന്റ് ഫണ്ടില്‍നിന്നു പണമെടുക്കാം.
ഇതിനു സ്വയം വ്യക്തമാക്കിയ രേഖകള്‍ മാത്രം മതിയാകും. ശസ്ത്രക്രിയയ്‌ക്കോ ഒരു മാസത്തില്‍ കൂടുതല്‍ കിടത്തിച്ചികിത്സ ആവശ്യമായ രോഗങ്ങള്‍ക്കോ പിഎഫില്‍നിന്നു മുന്‍കൂറായി പണം എടുക്കാമെന്നു ചട്ടമുണ്ട്.
Post Your Comments