വെള്ളിയാഴ്ച വൈകുന്നേരമാണ് ദുരന്തമുണ്ടായത്. രണ്ടുകുട്ടികളെ നാട്ടുകാര്‍ രക്ഷപെടുത്തി. സംഘത്തിലെ ഈ രണ്ടു കുട്ടികള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്.
മരിച്ചവരില്‍ നാലു സ്ത്രീകളും രണ്ടുപേര്‍ കുട്ടികളുമാണ്.അടുത്ത ബന്ധുക്കളാണ് അപകടത്തിനിരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബന്ധുക്കളുടെ 19 പേരുടെ സംഘമാണ് യെര തിമ്മരാജുവിലേക്കു വിനോദ യാത്രയ്‌ക്കെത്തിയത്.
പ്രദേശത്തുള്ള ക്ഷേത്രത്തിലെ കൊടിമര പ്രതിഷ്ഠയ്‌ക്കെത്തിയതായിരുന്നു ബന്ധുക്കളുടെ സംഘം. ചടങ്ങുകള്‍ക്കുശേഷം തടാകത്തില്‍ ബോട്ടിംഗിന് പോയതാണ് സംഘം. നാടന്‍ ബോട്ടിലാണ് സംഘം സഞ്ചരിച്ചിരുന്നതെന്നും കൂടുതല്‍ പേര്‍ കയറിയതാകാം അപകടത്തിന് കാരണമായതെന്നും അധികൃതര്‍ പറഞ്ഞു.
കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു. രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചതായും ശനിയാഴ്ച തെരച്ചില്‍ പുനഃരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments