Latest NewsIndia

വിമാനം റാഞ്ചിയെന്ന് പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്ത് യാത്രക്കാരന്‍

ജയ്പൂര്‍: മോശം കാലാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇറക്കേണ്ട നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. സംഭവം അറിയാത്ത യാത്രക്കാരന്‍ വിമാനം റാഞ്ചിയെന്ന ട്വീറ്റും ചെയ്തു. മുംബൈയില്‍നിന്നു ഡല്‍ഹിക്കുപോയ ജെറ്റ് എയര്‍വെയ്‌സ് വിമാനം റാഞ്ചിയെന്നാണു യാത്രക്കാരന്റെ ട്വീറ്റ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്താാണ് യാത്രക്കാരന്റെ ട്വീറ്റ്. മോശം കാലാവസ്ഥയെ തുടര്‍ന്നാണു വിമാനം ജയ്പൂരിലേക്കു വഴിതിരിച്ചുവിട്ടത്. മൂന്നുമണിക്കൂറോളം നിലത്തിറങ്ങാതെ വിമാനം പറന്നു. സംഭവം എന്തെന്നറിയാതെ യാത്രക്കാരന്‍ പരിഭ്രാന്തിയിലായിരുന്നു. സംഭവം നടക്കുമ്പോള്‍ 176 യാത്രക്കാരും എട്ട് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

‘ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ മൂന്നുമണിക്കൂറുകളായി കുടുങ്ങിയിരിക്കുകയാണ്. വിമാനം റാഞ്ചിയെന്നാണു തോന്നുന്നത്. ദയവായി സഹായമെത്തിക്കൂ’ എന്നായിരുന്നു ട്വീറ്റ്. ഇതിനുപിന്നാലെ വിശദീകരണവുമായി ജെറ്റ് എയര്‍വെയ്‌സ് മറുപടി നല്‍കുകയും ചെയ്തു. ‘ഞങ്ങളുടെ 9W355 വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്നു വൈകുകയാണെ’ന്നായിരുന്നു അവരുടെ സന്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button