ന്യൂഡല്‍ഹി: രാജ്യത്തെ സാധാരണക്കാരും പറക്കട്ടെ എന്ന ലക്ഷ്യവുമായി തുടങ്ങുന്ന കേന്ദ്രസര്‍ക്കാരിന്റെ ഉദാന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. ഉദാന്‍ വിമാനസര്‍വീസ് മോദി ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു. ഷിംല-ഡല്‍ഹി സര്‍വീസാണ് ആദ്യം തുടക്കം കുറിച്ചത്.
ഷിംല-ഡല്‍ഹി, കടപ്പ-ഹൈദരാബാദ്, നാന്ദേഡ്-ഹൈദരാബാദ് റൂട്ടുകളിലാണ് സര്‍വീസ് ആരംഭിച്ചത്. ഒരുമണിക്കൂര്‍ വരെയുള്ള യാത്രകളുടെ നിരക്ക് 2500 രൂപയില്‍ പരിമിതപ്പെടുത്തുന്ന പദ്ധതിയാണിത്. റീജണല്‍ കണക്ടിവിറ്റി സാധ്യമാക്കുന്ന ഈ പദ്ധതി അന്താരാഷ്ട്ര തലത്തില്‍തന്നെ ആദ്യത്തേതാണ്.
വിമാനങ്ങളുടെ 50 ശതമാനം സീറ്റുകള്‍ ചെറിയ നിരക്കിലേക്ക് മാറ്റിവെച്ചതാണ്. ഉദാന്‍ പദ്ധതിയനുസരിച്ച് 128 റൂട്ടുകളിലായി അഞ്ചു വിമാനക്കമ്പനികള്‍ സര്‍വ്വീസ് നടത്തുന്നതായിരിക്കും.
Post Your Comments