തിരുവനന്തപുരം: കോടതി ഉത്തരവ് ഉണ്ടായിട്ടും മനപൂര്‍വ്വം ടിപി സെന്‍കുമാറിന്റെ നിയമനം വൈകിപ്പിക്കുന്ന സര്‍ക്കാരിന് ഇനി മറ്റു മാര്‍ഗമില്ല. സെന്‍കുമാറിനെ പെട്ടെന്ന് തന്നെ പോലീസ് മേധാവിയായി നിയമിക്കേണ്ടിവരും. തല്‍സ്ഥാനത്തു നിയമിക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.
സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജിക്ക് ഒരു സാധ്യതയുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കോടതി വിധി നടപ്പാക്കുകയാണ് ഉചിതമെന്ന് നിയമ സെക്രട്ടറി പി.ജി. ഹരീന്ദ്രനാഥ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയത്. പുനഃപരിശോധനാ ഹര്‍ജിക്ക് ഒരു സാധ്യതയുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമ്പോള്‍ വിധി പറഞ്ഞ അതേ ബെഞ്ച് തന്നയാണ് ഇതു പരിഗണിക്കുക. അതുകൊണ്ടുതന്നെ വിധിയില്‍ മാറ്റം വരാനിടയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments