ലണ്ടൻ : 25ാം വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഒരു ക്രിക്കറ്റ് താരം. ഇംഗ്ലീഷ് ക്രിക്കറ്റ് താരം സഫര്‍ അന്‍സാരിയാണ് ഈ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ബംഗ്ലാദേശ്, ഇന്ത്യന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് ടീമിനോടൊപ്പം മത്സരിക്കാന്‍ സഫര്‍ അന്‍സാരിയുമുണ്ടായിരുന്നു.
ഇംഗ്ലീഷ് കൗണ്ടി ക്ലബ് സറേയ്ക്കുവേണ്ടി കളിച്ചുകൊണ്ടിരുന്ന അന്‍സാരി അപ്രതീക്ഷിതമായി വിരമിക്കല്‍ തീരുമാനമെടുത്തത് അഭിഭാഷകനാകാനാണെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മുവായിരത്തിലധികം റണ്‍സും 128 വിക്കറ്റും സ്വന്തമാക്കിയിട്ടുള്ള താരമാണ് സഫര്‍ അന്‍സാരി. ടെസ്റ്റില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച താരം അഞ്ച് വിക്കറ്റുകളും 49 റണ്‍സും സ്വന്തമാക്കിയിരുന്നു. ഇടം കെെയ്യനായ അന്‍സാരി 2015ല്‍ അയര്‍ലന്‍ഡിനെതിരെ ഒരു ഏകദിനത്തിലും കളിച്ചിട്ടുണ്ട്.
“സറേയ്ക്കായി എട്ടുവയസ്സുമുതല്‍ കളിച്ചു തുടങ്ങിയ തനിക്ക് വിരമിക്കല്‍ തീരുമാനം വളരെ പ്രയാസകരമായിരുന്നു എന്നാൽ ക്രിക്കറ്റിനപ്പുറം പുതിയൊരു മേഖലയിലേക്ക് ഇപ്പോൾ തിരിയേണ്ട സമയമായി, ചിലപ്പോള്‍ അഭിഭാഷക വൃത്തിയിലേക്കായിരിക്കും. ഇപ്പോള്‍ മുതല്‍ തുടങ്ങിയാലെ അതു നേടിയെടുക്കാന്‍ സാധിക്കു എന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments