Latest NewsNewsInternational

ആ ‘വിശേഷം’പുറത്തായത് അബദ്ധംപറ്റിയെന്ന് സെറീന

ന്യൂയോര്‍ക്ക്: താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പുറംലോകമറിഞ്ഞത് തനിക്ക് പറ്റിയ അബദ്ധത്താലാണെന്ന് ലോക ടെന്നീസ് വനിതാ സൂപ്പര്‍താരം സെറീന വില്യംസ്. കഴിഞ്ഞയാഴ്ചയാണ് താരം 20 ആഴച ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറംലോകത്തെത്തിയത്.

താന്‍ തന്റെ ഫോണില്‍ സേവ് ചെയ്ത ചിത്രം അബദ്ധത്തില്‍ സാമൂഹ്യമാധ്യമമായ സ്‌നാപ് ചാറ്റില്‍ അബദ്ധത്തില്‍ പോസ്റ്റ് ചെയ്യപ്പെട്ടുപോയതാണെന്നാണ് സെറിന പറയുന്നത്. സ്‌നാപ്ചാറ്റില്‍ മഞ്ഞനിറത്തിലുള്ള നീന്തല്‍ വേഷത്തില്‍ നില്‍ക്കുന്ന ചിത്രം 20 ആഴ്ചയെന്ന അടിക്കുറിപ്പോടെ സ്‌നാപ്ചാറ്റില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് താരം ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നത്. പിന്നീട് സെറീനയുടെ വക്താവ് ‘ഗര്‍ഭ’വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ സ്‌നാപ്ചാറ്റില്‍ നിന്ന് ചിത്രം നീക്കം ചെയ്യപ്പെട്ടിരുന്നു.

സ്‌നാപ് ചാറ്റില്‍ ആ ചിത്രം പ്രത്യക്ഷപ്പെട്ടതൊരു കൈയബദ്ധമായിരുന്നെന്നാണ് സെറീന പറയുന്നത്. ഗര്‍ഭിണിയായ ശേഷം എല്ലാ ആഴ്ചയും രീരത്തിന്റെ മാറ്റം അറിയുന്നതിന് ചിത്രം പകര്‍ത്താറുണ്ടായിരുന്നു. ഇത്തരത്തില്‍ പകര്‍ത്തിയ ചിത്രം ഫോണില്‍ സേവ് ചെയ്യുന്നതിനിടെ സ്‌നാപ്ചാറ്റില്‍ ലോഡ് ചെയ്യുകയായിരുന്നു. അറിഞ്ഞുകൊണ്ട് ചിത്രം പോസ്റ്റ് ചെയ്തതല്ലെന്നും സെറീന പറഞ്ഞു.

സാമൂഹിക വാര്‍ത്താ ജാലകമായ റെഡിറ്റ് സഹ സ്ഥാപകനായ അലക്‌സിസ് ഒഹാനിയനുമായുള്ള ബന്ധം സെറീന വെളിപ്പെടുത്തിയത് ഇക്കഴിഞ്ഞ ഡിസംബറിലാണ്.

രണ്ടുമാസം ഗര്‍ഭിണിയായിരിക്കെയാണ് ലോക ഒന്നാം നമ്പര്‍ താരമായ സെറീന ചേച്ചി വീനസ് വില്യംസിനെ തോല്‍പിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ കിരീടത്തിനുശേഷം കാല്‍മുട്ടിലെ പരുക്കുമൂലം സെറീന കളത്തിലിറങ്ങിയിട്ടില്ല. ഇനിയെന്തായാലും പ്രസവവും വിശ്രമത്തിനുമൊക്കെശേഷം 2018 ലേ സെറീനയുടെ മടങ്ങിവരവുണ്ടാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button