KeralaEntertainment

ജുനൈസ് സെറീനയെ തുണിപൊക്കി കാണിച്ചു: ദൈവം എത്ര മഹാനെന്ന് ജുനൈസിനെ നിർത്തിപ്പൊരിച്ച് അഖിൽ, ന്യായീകരണവുമായി സെറീന!

ഈ സീസണി‍ൽ ഹൗസിന് അകത്തും പുറത്തും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടൊരു വിഷയമായിരുന്നു അഖിൽ മാരാർ, ഗ്രൂപ്പ് ചർച്ചയ്ക്കിടെ മുണ്ടുപൊക്കി കാണിച്ചുവെന്ന ആരോപണം. സെറീനയും നാദിറയും മുമ്പിൽ ഇരിക്കുമ്പോൾ അഖിൽ മാരാർ മനപൂർവം മുണ്ടുപൊക്കി കാണിക്കുകയായിരുന്നുവെന്ന് ജുനൈസും റിയാസും കൂടി പറഞ്ഞതോടെ പ്രശ്നം വഷളായി.

ഇതിനെതിരെ സെറീന ആണ് ബിഗ്‌ബോസ് കോടതിയിൽ കേസ് കൊടുത്തത്. വിധി മാരാർക്ക് എതിരുമായിരുന്നു. ജുനൈസ്, സെറീന, ശോഭ, നാദിറ എന്നിവരാണ് അഖിലിന്റേത് തരംതാണ പ്രവ‍ൃത്തിയായിരുന്നുവെന്ന് പറഞ്ഞ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.ജുനൈസ് ഇപ്പോഴും അവസരം കിട്ടുമ്പോൾ അഖിലിനെ പരിഹസിക്കുന്നത് മുണ്ടുപൊക്കി കാണിച്ച വിഷയം എടുത്തിട്ടാണ്. ഇപ്പോഴിതാ വീക്ക്ലി ടാസ്ക്കിനിടെ ജുനൈസും സഭ്യമല്ലാതെ പെരുമാറിയിരിക്കുകയാണ്.

ജുനൈസ് സെറീനയെ തുണിപൊക്കി കാണിച്ചുവെന്ന് സഹമത്സരാർത്ഥികളോട് നാദിറ ആണ് പറഞ്ഞത്. ഇതോടെ പ്രശ്നം മാരാരുടെ ചെവിയിലുമെത്തി. എന്നാൽ ഇത്തരം ഒരു വിഷയം നടന്നിട്ടും സെറീന, നാദിറ, ശോഭ തുടങ്ങിയവർ പ്രശ്നങ്ങൾ സൃഷ്ടിച്ചില്ല. മാത്രമല്ല അഖിൽ ജുനൈസിനെ ചോദ്യം ചെയ്തപ്പോൾ ശോഭ, നാദിറ, സെറീന തുടങ്ങിയവർ ജുനൈസിനെ സംരക്ഷിച്ചുകൊണ്ടാണ് സംസാരിച്ചത്. അഖിലിന്റെയും ജുനൈസിന്റെയും സിറ്റുവേഷൻസ് ഡിഫ്രന്റായിരുന്നുവെന്നാണ് സെറീന ന്യായീകരിച്ച് പറഞ്ഞത്.

താൻ ചെയ്യുമ്പോൾ തെറ്റും ജുനൈസ് ചെയ്യുമ്പോൾ തെറ്റല്ലാതെ ആവുകയും ചെയ്യുന്നത് എങ്ങനെയാണെന്നും അഖിൽ സെറീനയോടും ശോഭയോടും നാദിറയോടും ചോദിക്കുകയും മാരാർ അത് ജുനൈസിനെതിരെ ഉള്ള വിഷയമാക്കുകയും ചെയ്തു. അതേസമയം, ജുനൈസ് വിഷയത്തിലെ സെറീന, ശോഭ, നാദിറ എന്നിവരുടെ ഇരട്ടത്താപ്പിനെയും പ്രേക്ഷകർ പരി​ഹസിക്കുന്നുണ്ട്.

അഖിൽ മാരാരെ ആവശ്യമില്ലാതെ പരിഹസിച്ചതുകൊണ്ടാണ് കർമഫലം ജുനൈസിന് ഇപ്പോൾ അനുഭവിക്കേണ്ടി വന്നതെന്നും ആരാധകർ കുറിച്ചു. സെറീനയും ജുനൈസും ശോഭയും നാദിറയുമെല്ലാം സുഹൃത്തുക്കളാണ്. അതുകൊണ്ട് കൂടിയാകാം ജുനൈസിന് വേണ്ടി സംസാരിച്ചതെന്നും പ്രേക്ഷകർ കുറിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button