ന്യൂഡല്‍ഹി: സീറ്റുകള്‍ തൂത്തുവാരിയ ബിജെപി ഇത്തവണ ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെ സന്തോഷം പങ്കുവെച്ചു. ഡല്‍ഹിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടുഭാഗം സീറ്റുകളിലും വിജയിച്ച ബിജെപി തങ്ങളുടെ വിജയം ജവാന്മാര്‍ക്ക് സമര്‍പ്പിച്ചു.
ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരോടുള്ള ആദരസൂചകമായിട്ടാണ് ബിജെപി ഇങ്ങനെ ചെയ്തത്. എല്ലാവിധ വിജയാഘോഷങ്ങളും വേണ്ടെന്നുവയ്ക്കുകയാണെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്‍മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തിരഞ്ഞെടുപ്പു ഫലസൂചനകളില്‍ ബിജെപി മുന്നേറ്റം വ്യക്തമായ ഉടന്‍തന്നെ വിജയാഘോഷത്തിനായി തെരുവുകളിലേക്ക് ഇറങ്ങരുതെന്ന് ബിജെപി നേതാക്കള്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിജയം ഉറപ്പിച്ചതോടെ ഇത് സുഖ്മയിലെ രക്തസാക്ഷികള്‍ക്ക് സമര്‍പ്പിച്ചുകൊണ്ടുള്ള ബോര്‍ഡും പ്രത്യക്ഷപ്പെട്ടു.
Post Your Comments