കോഴിക്കോട് : ദേശീയ സബ് ജൂനിയര്‍ ഫുട്ബോള്‍ കേരളത്തിന് നിരാശ. ചാമ്പ്യൻഷിപ്പില്‍ ഫൈനലിൽ കടക്കാനാകാതെ കേരളവും നിലവിലെ ചാംപ്യന്മാരായ ബംഗാളും മത്സരത്തിൽ നിന്നും പുറത്തായി. നിശ്ചിതസമയത്ത് മേഘാലയയും കേരളവും ഗോള്‍ രഹിത സമനിലയിലായിരുന്നു. എന്നാൽ അധിക സമയത്ത് മേഘാലയ ഗോൾ നേടിയതോടെയാണ് കേരളത്തിന്റെ ഫൈനൽ പ്രതീക്ഷകൾ അസ്തമിച്ചത്. അധിസമയത്തിന്റെ നാലാം മിനുട്ടില്‍ മേഘാലയുടെ ബാങ്കിസണാണ് ഗോള്‍ നേടിയത്.
വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ മേഘാലയയും മിസോറമുമായിരിക്കും ഏറ്റുമുട്ടുക.
Post Your Comments