
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി.
പാര്‍ട്ടിയുടെ പ്രതിജ്ഞ നിറവേറ്റാനാകാത്ത സാഹചര്യത്തില്‍ കേജ്രിവാള്‍ രാജിവെച്ചൊഴിയണമെന്ന് തിവാരി ആവശ്യപ്പെട്ടു.
ഡല്‍ഹിയിലെ ജനങ്ങളുടെ പിന്തുണ നേടുന്നതില്‍ എഎപി പരാജയപ്പെട്ടു. ഡല്‍ഹിയിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തെ അവഗണിച്ചു കഴിഞ്ഞു. ജനങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. അതിനാല്‍ തന്നെ കേജ്രിവാള്‍ രാജിവെക്കണം. ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ടെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.
നാല് മാസത്തിനുളളില്‍ ഡല്‍ഹിയെ സമ്പൂര്‍ണ ശുചിത്വ നഗരമാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു. അഴുക്കും രോഗങ്ങളുമില്ലാത്ത നഗരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ വിജയം സുക്മയില്‍ മാവേയിസ്റ്റ് ഏറ്റുമുട്ടലില്‍ മരിച്ച സിആര്‍പിഎഫ് ജവാന്മാര്‍ക്ക് സമര്‍പ്പിക്കുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നില്ലെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി അറിയിച്ചു. മോദി സര്‍ക്കാര്‍ മുന്നോട്ട് കുതിക്കുകയായണ്. ഇത് രാഷ്ട്ര തലസ്ഥാനത്ത് പുതിയ സൂര്യന്റെ ഉദയമാണെന്നും തിവാരി കൂട്ടിച്ചേര്‍ത്തു
Post Your Comments