Latest NewsKeralaNews

മലയാളത്തിലെ മഹാനടന്റെ പേരില്‍ സിപിഎം-സിപിഐ പോരും അധിക്ഷേപവും

തിരുവനന്തപുരം: മലയാളത്തിലെ മഹാനടന്‍ മോഹന്‍ലാലിന്റെ പേരില്‍ സി.പി.എം-സി.പി.ഐ. പോര്. സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും സി.പി.എം. നേതാവ് ഇ.പി. ജയരാജനും തമ്മില്‍ സമൂഹമാധ്യമത്തിലാണ് പോര് നടന്നത്. പുലിമുരുകന്‍ സിനിമയിലെ അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പ്രത്യേക പരാമര്‍ശം നല്‍കിയത് ശരിയായില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശിച്ചിരുന്നു.

വിഷയത്തില്‍ പന്ന്യന്‍ രവീന്ദ്രനെ പേരെടുത്ത് പരാമര്‍ശിക്കാതെ അല്‍പ്പനെന്നാണ് ഇ.പി. ജയരാജന്‍ വിമര്‍ശിച്ചത്. മോഹന്‍ലാല്‍ മലയാളത്തിന്റെ അഭിമാനവും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമാണ്. അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് ചില അല്‍പ്പന്മാരുടെ പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ അവരോട് സഹതാപം തോന്നുന്നു എന്നായിരുന്നു ഇ.പി. ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
കാളപെറ്റെന്നുകേട്ടാല്‍ കയറെടുക്കുന്നത് ശീലമാക്കിയ മഹാന്‍മാരോട് മറുപടി പറയാന്‍ താനില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ഫേസ്ബുക്കിലൂടെ  തന്നെ മറുപടി നല്‍കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button