KeralaNews

ഇടുക്കിയിൽ ഒഴിപ്പിക്കൽ നടപടികൾ തുടരുന്നു; ലോറിയും ജെസിബിയും പിടിച്ചെടുത്തു

ഇടുക്കി: ഇടുക്കിയിൽ ഒഴിപ്പിക്കൽ നടപടികൾ തുടരുന്നു. ശാന്തന്‍പാറയിലെ ഏലപ്പാട്ട ഭൂമിയില്‍ അനധികൃത റോഡ് നിര്‍മ്മാണം റവന്യു സംഘം തടഞ്ഞു. അനധികൃത റോഡ് നിര്‍മ്മാണം തടഞ്ഞ സംഘം ലോറിയും ജെസിബിയും പിടിച്ചെടുക്കുകയും ചെയ്തു. ദേവികുളം അഡീഷണല്‍ തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് ജെസിബിയും മറ്റും പിടിച്ചെടുത്തത്.

എഡിഎമ്മിന്റെ അനുമതിയുണ്ടെന്ന് പറഞ്ഞ് ശാന്തന്‍പാറയിലെ ഏലത്തോട്ടത്തിലായിരുന്നു റോഡ് നിര്‍മ്മാണത്തിനുള്ള ശ്രമങ്ങൾ നടന്നത്. റോഡ് നിർമിക്കാനായി സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചിരുന്നു.
ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. നേരത്തെ പാപ്പാത്തിച്ചോലയില്‍ അനധികൃതമായി സര്‍ക്കാര്‍ ഭൂമിയില്‍ കുരിശ് സ്ഥാപിച്ചത് പൊളിച്ച് നീക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button