ഇടുക്കി : മൂന്നാര്‍ ഭൂമിപ്രശ്നത്തിന് പരിഹാരമാകുന്നു. പ്രശ്‌നപരിഹാരത്തിന് ടൗണ്‍ പ്ലാനിംഗ് അതോററ്റിക്ക് രൂപം നല്‍കിയതായി ദേവികുളം സബ് കലക്ടര്‍ രേണു രാജ് അറിയിച്ചു. പദ്ധതി ക്യാബിനറ്റ് അംഗീകരിക്കുകയും ചെയ്തു. ഈ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നതിലൂടെ മൂന്നാറിലെ ഭൂരിഭാഗം പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നും സബ് കലക്ടര്‍ പറഞ്ഞു.
Read Also : മൂന്നാര്‍ ഭൂമി കൈയ്യേറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കുറിച്ച് റവന്യൂ വകുപ്പ് അന്വേഷിക്കും : ഇ. ചന്ദ്രശേഖരന്‍
പഞ്ചായത്തുകളുടെ നേതൃത്വത്തിലായിരിക്കും അതോറിറ്റി പ്രവര്‍ത്തിക്കുക. ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് ജനങ്ങളുടെ പ്രശ്‌ന പരിഹാരം സാധ്യമാക്കാന്‍ അതോറിറ്റിയിലൂടെ സാധിക്കുമെന്നും രേണു രാജ് കൂട്ടിച്ചേര്‍ത്തു.
മൂന്നാറിലെ ഭൂമി പ്രശ്‌നങ്ങള്‍, ട്രാഫിക് പ്രശ്‌നങ്ങള്‍, കെട്ടിട നിര്‍മ്മാണ പ്രശ്‌നങ്ങള്‍ എന്നിവ കൃത്യമായി പരിഹരിക്കാന്‍ നിലവില്‍ കഴിയുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പരാതി നല്‍കേണ്ടതിനെ കുറിച്ചും വ്യക്തമായ ധാരണ ഇല്ല. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാരും ഇടപെടുന്നില്ലെന്ന് രേണു രാജ് വ്യക്തമാക്കി.
Post Your Comments