കൊല്‍ക്കത്ത: ചുവപ്പിനെ കാവിയില്‍ മുക്കാന്‍ രംഗത്തിറങ്ങി അമിത്ഷാ. ബംഗാളില്‍ കരുത്തുകാട്ടാനൊരുങ്ങിയ അമിത്ഷാ തീവ്ര ഇടതു മുന്നേറ്റം നടന്ന നക്‌സല്‍ ബാരിയില്‍ നിന്നാണ് തുടക്കം കുറിച്ച്ത. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ആക്രമണത്തില്‍ നിന്നും രക്ഷതേടി ബിജെപി- ആര്‍ എസ് എസ് ഓഫീസുകളില്‍ അഭയം പ്രാപിക്കുന്ന ഇടത് അനുഭാവികളെ മുന്‍നിര്‍ത്തിയാണ് ബിജെപിയുടെ നീക്കം.
ആദിവാസി മേഖലകളില്‍ ഇപ്പോഴും നക്‌സലൈറ്റുകള്‍ക്ക് നല്ല സ്വാധീനമുണ്ട്. തീവ്ര ഇടതു മുന്നേറ്റം നടന്ന ഈ നക്‌സല്‍ ബാരിയില്‍ നിന്നാണ് ബംഗാളിലെ പ്രചരണത്തിന് അമിത് ഷാ തുടക്കമിട്ടത്. ആദിവാസി കുടിലില്‍ നിന്നും അദ്ദേഹം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.
മാവോയിസ്റ്റുകള്‍ 26 സിആര്‍പിഎഫുകാരെ കൊലപ്പെടുത്തിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ നക്‌സല്‍ ബാരി സന്ദര്‍ശിക്കാന്‍ ധൈര്യം കാണിച്ച അമിത് ഷായുടെ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിപ്പിച്ചു.
ടാഗോറിന്റെയും സ്വാമി വിവേകാനന്ദന്റെയും, സുഭാഷ് ബാബുവിന്റെയും എസ്.പി. മുഖര്‍ജിയുടെയും നാടാണ് ബംഗാള്‍. ആ പ്രതാപം തിരികൈ കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുമെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാധാരണക്കാര്‍ക്കുവേണ്ടിയുള്ള സര്‍ക്കാരിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കും. ഒരിക്കല്‍ അക്രമത്തിന്റെ ചുവന്ന വിപ്ലവത്തിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന നക്‌സല്‍ബാരി മുതല്‍ സബ്കാ സാത്ത് സബ്കാ വികാസ് എന്ന നയം നടപ്പാക്കുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
Post Your Comments