കൊച്ചി: മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ പേരില്‍ പഴികേള്‍ക്കുന്ന ദേവികുളം സബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ ഉപദേശിച്ച് കടലിനക്കരെനിന്ന് സഹപാഠിയുടെ വക ’10 കല്‍പനകള്‍’. തന്റെ സുഹൃത്തിനെ പിന്തുണച്ചും എതിരാളികളെ കളിയാക്കിയുമുള്ള സാരോപദേശ രൂപത്തിലുള്ള ഈ പോസ്റ്റ് ഇട്ടിരിക്കുന്നത് ശ്രീറാമിനൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പഠിച്ചിരുന്ന ഫസല്‍ റഹ്മാന്‍ എന്നയാളാണ്.
‘നീ പൊളിക്കണ്ട ബ്രോ’ എന്ന ഹാഷ് ടാഗിലാണ് കമന്റുകള്‍. അഖിലേന്ത്യാ തലത്തില്‍ സിവില്‍ സര്‍വീസിന് രണ്ടാം റാങ്ക് നേടിയിട്ടും ഉദ്യോഗസ്ഥരെ ക്രൂശിക്കുന്ന കേരള കേഡര്‍ തന്നെ തെരഞ്ഞെടുത്ത ശ്രീരാം തന്നെയാണ് എല്ലാത്തിനും കുറ്റക്കാരനെന്ന് സുഹൃത്ത് ഉപദേശിക്കുന്നു. ശ്രീരാം വെങ്കട്ടരാമന്‍ ടാഗ് ചെയ്ത പോസ്റ്റ് അയ്യായിരത്തിലേറെ പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
എം.ബി.ബി.എസും എം.ഡിയും കഴിഞ്ഞിട്ടും നേടാമായിരുന്നതിന്റെ നാലിലൊന്ന് ശമ്പളത്തിന് സബ് കലക്ടര്‍േജാലി ചെയ്യുേമ്പാള്‍ ശമ്പളം നല്‍കുന്നവര്‍ ആഗ്രഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ ആത്മാര്‍ഥത കൊടുക്കരുതെന്ന് സുഹൃത്ത് ശ്രീരാമിനെ ‘ഉപദേശിക്കുന്നു’.
നിന്നെപ്പോലെ ആത്മാര്‍ഥതയും ആവേശവും ആര്‍ജവവും ചങ്കൂറ്റവും ഉള്ള ഒരു ഓഫിസറെ സിനിമയില്‍ കാണുമ്പോള്‍ മാത്രം കൈയടിക്കാനും ആര്‍പ്പുവിളിക്കാനുമല്ലാതെ ഈ കേരള ജനത അര്‍ഹിക്കുന്നില്ല ബ്രോ. തുകൊണ്ട് ഇനി നീ പൊളിക്കണ്ട ബ്രോ ‘ എന്നു പറഞ്ഞാണ് സസ്‌നേഹം അബൂദാബിയില്‍ നിന്നൊരു കൂട്ടുകാരന്‍ എന്ന കുറിപ്പോടെ പോസ്റ്റ് അവസാനിക്കുന്നത്. പോസ്റ്റ് കോപ്പി ചെയ്ത് വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെയും വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്.
Post Your Comments