മസ്‌കറ്റ്: ഇന്ത്യയടക്കമുള്ള നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനില്‍ സന്ദര്‍ശക വസ നടപടികള്‍ വേഗത്തിലാക്കി. ഇന്ത്യയെക്കൂടാതെ ചൈന, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ നടപടികള്‍ വേഗത്തിലായത്.
അതോടൊപ്പം സന്ദര്‍ശക വിസയുടെ ഫീസില്‍ വര്‍ധനവും വരുത്തിയിട്ടുണ്ട്. ഒരു മാസത്തെ വിസയാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്. ഇതിന് 20 ഒമാന്‍ റിയാലാണ് ഫീസ്. നിലവില്‍ 10 ദിവസത്തെ സന്ദര്‍ശക വിസ അഞ്ച് ഒമാന്‍ റിയാല്‍ ഫീസ് അടച്ചാല്‍ അനുവദിക്കുമായിരുന്നു. ഇതാണ് 30 ദിവസമായി ഉര്‍ത്തിയതും ഫീസായി 20 റിയാല്‍ നിശ്ചയിച്ചതും. ഒരു മാസത്തേക്കാണ് വിസ നല്‍കുന്നതെങ്കിലും ഇത് ആവശ്യാനുസരണം നീട്ടിയെടുക്കാനും കഴിയും. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നാലു രാഷ്ട്രങ്ങളില്‍ നിന്നുള്ളവരുടെ വിസ നടപടികള്‍ ലളിതമാക്കുന്നതും സന്ദര്‍ശക വിസയുടെ കാലാവധി കൂട്ടുന്നതും.
ട്രാവല്‍ ആന്റ് ടൂറിസം ഓഫീസുകള്‍ക്കും മൂന്നുമുതല്‍ അഞ്ചു വരെ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്കും സന്ദര്‍ശകവിസയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കാം. നേരത്തെ പറഞ്ഞ നാലു രാജ്യങ്ങളില്‍ നിന്നുള്ളവരുടെ അപേക്ഷകള്‍ പെട്ടെന്ന് പരിഗണിച്ച് വിസ നല്‍കും.
Post Your Comments