ന്യൂഡല്‍ഹി: എ സി ഡബിൾ ഡെക്കർ ട്രെയിനുകളുമായി റെയിൽവേയുടെ പുതിയ പരീക്ഷണം.ഏറ്റവും തിരക്കേറിയ ഡല്‍ഹി – ലക്നൗ റൂട്ടിലാകും ആദ്യം തീവണ്ടി പരീക്ഷിക്കുന്നത്. തീവണ്ടിയില്‍ 120 സീറ്റുകളുള്ള എസി കോച്ചുകൾ ഉണ്ട്..ഉത്കൃഷ്ട് എസി യാത്രി എക്സ്പ്രസ്(ഉദയ്) എന്നാണ് തീവണ്ടിയുടെ പേര്.ജൂലൈയോടെ തീവണ്ടി ഓടിത്തുടങ്ങുമെന്ന് റെയില്‍വേ വൃത്തങ്ങൾ അറിയിച്ചു.
ട്രെയിനിൽ ചായ, സ്നാക്സുകള്‍ ശീതള പാനീയങ്ങൾ തുടങ്ങിയവ ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനുകള്‍ വഴി ലഭ്യമാക്കും.മെയിൽ എക്സ്പ്രെസ്സുകളിലെ തേഡ് എ സി ചാർജ് ആവും ട്രെയിനിൽ ഈടാക്കുന്നത്.വൈഫെ, എൽ സി ഡി സ്ക്രീൻ, സ്പീക്കർ സംവിധാനങ്ങളും ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്.
Post Your Comments