ലണ്ടന്‍: ബ്രിട്ടനില്‍ 38 ഇന്ത്യക്കാര്‍ അറസ്റ്റില്‍. വിസ ചട്ടം ലംഘിച്ച് അനധികൃതമായി രാജ്യത്ത് തങ്ങിയതിനാണ് ഇവരെ അറസ്റ്റുചെയ്തത്.
വിസ കാലാവധിക്കുശേഷം രാജ്യത്തു തുടരുകയോ അനധികൃതമായി ജോലി ചെയ്യുകയോ ചെയ്തവരെയാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായവരില്‍ ഒന്‍പതുപേര്‍ സ്ത്രീകളാണ്. ലീസ്റ്ററിലെ രണ്ട് തുണി ഫാക്ടറികളില്‍ റെയ്ഡ് നടത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണു വിവരം.
അറസ്റ്റിലായവരില്‍ 30 പേര്‍ വീസ കാലാവധിക്കുശേഷവും രാജ്യത്തു തുടര്‍ന്നവരാണ്. ബാക്കി ഏഴുപേര്‍ അനധികൃതമായി രാജ്യത്തേക്കു കുടിയേറിയവരും ഒരാള്‍ വിസാ ചട്ടം ലംഘിച്ച് ജോലി ചെയ്തയാളുമാണെന്ന് അധികൃതര്‍ പറഞ്ഞു.
റെയ്ഡ് നടത്തിയ യുകെ ഹോം ഓഫീസ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം, അറസ്റ്റിലായ ഇന്ത്യക്കാരെ ജോലി ചെയ്യിപ്പിച്ചതിന്റെ പേരില്‍ തുണിഫാക്ടറികള്‍ക്കുമേല്‍ പിഴ ചുമത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments