Latest NewsInternational

അമേരിക്കയെ വെല്ലുവിളിച്ച് ഉത്തരകൊറിയ: ആക്രമണത്തിന് സാധ്യത

പ്യോഗ്യാംഗ്: യുഎസും ഉത്തരകൊറിയും തമ്മിലുള്ള ശത്രുതയും വെല്ലുവിളിയും തുടരുകയാണ്. അമേരിക്കയെ വീണ്ടും വെല്ലുവിളിച്ചുകൊണ്ടാണ് ഉത്തരകൊറിയ രംഗത്തെത്തിയത്. തങ്ങളെ വെല്ലുവിളിക്കരുതെന്നും ശക്തി തെളിയിച്ചു കാണിച്ചുതരുമെന്നും ഉത്തരകൊറിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ അമേരിക്കയുടെ വിമാനവാഹിനി കപ്പല്‍ മുക്കുമെന്നുള്ള ഭീഷണി ലഭിച്ചിരിക്കുന്നത്.

കപ്പലായ കാള്‍ വിന്‍സന്‍ ആക്രമിച്ചു മുക്കാന്‍ തയ്യാറാണെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. ഉത്തരകൊറിയയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ് ഈ കപ്പല്‍. ഒറ്റ ആക്രമണം കൊണ്ട് യുഎസിന്റെ യുദ്ധക്കപ്പല്‍ മുക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് ഉത്തരകൊറിയ പറയുന്നത്.

യുഎസ് വിമാനവാഹിനി വൃത്തികെട്ട മൃഗമാണെന്നാണ് ഉത്തരകൊറിയയുടെ പരാമര്‍ശം. തങ്ങളുടെ സൈനിക ശക്തി തെളിയിക്കുമെന്നും ഉത്തരകൊറിയ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button