Latest NewsCricketNewsSports

സ്വന്തം തട്ടകത്തില്‍ ആറാം ജയവും പിടിച്ചെടുത്ത് മുംബൈ

മുംബൈ: മുന്‍ചാമ്പ്യന്മാരായ മുംബൈക്ക് ആറാം ജയം, 14 റണ്‍സിനാണ് മുംബൈ ജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റു ചെയ്ത മുംബൈ 142 റണ്‍സേ നേടിയുള്ളൂവെങ്കിലും ബൗളിങ് മികവിലൂടെ എതിരാളികളെ ചുരുട്ടിക്കെട്ടുകയായിരുന്നു. ഒരു ഘട്ടത്തില്‍ ആറിന് 24 എന്ന നിലയിലേക്ക് ചുരുങ്ങിയ ഡല്‍ഹിയെ ഏഴാം വിക്കറ്റില്‍ കഗീസോ റബാഡയും(44) ക്രിസ് മോറിസും (41 പന്തില്‍ 52*) ചേര്‍ന്ന് അട്ടിമറി വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചു.

എന്നാല്‍, ഏഴു വിക്കറ്റിന് 128 റണ്‍സ് നേടാനേ അവര്‍ക്കായുള്ളൂ. 24 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ മക്ലേനഗനാണ് കളിയിലെ കേമന്‍. ഏഴു കളികളില്‍ മക്ലേനഗന്റെ വിക്കറ്റു നേട്ടം 12 ആയി ഉയര്‍ന്നു. സ്കോര്‍: മുംബൈ 20 ഓവറില്‍ 8ന് 142; ഡല്‍ഹി 20 ഓവറില്‍ 7ന് 128. ജോസ് ബട്ലര്‍(28), കൈറണ്‍ പൊള്ളാര്‍ഡ്(26), ഹര്‍ദിക് പാണ്ഡ്യ(24) എന്നിവരാണ് മുംബൈയുടെ പ്രധാന സ്കോറര്‍മാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button