ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപി തന്നെ തൂത്തൂവാരുമെന്ന് എക്സിറ്റ്പോള്‍ ഫലം. ശക്തമായ പോരാട്ടം നടന്ന ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെയും ആംആദ്മി പാര്‍ട്ടിയേയുമൊക്കെ ബിജെപി തകര്‍ക്കുമെന്നാണ് പറയുന്നത്.
ആകെയുള്ള 270 സീറ്റില്‍ ബിജെപി 200ല്‍ അധികം സീറ്റുകള്‍ നേടുമെന്നാണ് പ്രവചനങ്ങള്‍. ഇന്ത്യ ടുഡെആക്സിസ് എക്സിറ്റ്പോളില്‍ ബിജെപി 202നും 220നും ഇടയില്‍ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ആം ആദ്മി പാര്‍ട്ടി 23-25 വരെ സീറ്റും കോണ്‍ഗ്രസ് 19-31 വരെ സീറ്റും നേടുമെന്നാണ് പ്രവചനം. സിവോട്ടര്എബിപിയുടെ പ്രവചനപ്രകാരം ബിജെപി 218 സീറ്റ് നേടുമെന്നാണ്. എഎപി 24 സീറ്റും കോണ്‍ഗ്രസ് 22 സീറ്റും നേടുമെന്നും പ്രവചിക്കുന്നു.
ഒരുകോടി മുപ്പതുലക്ഷം വോട്ടര്‍മാരില്‍ 54 ശതമാനം പേര് വോട്ടുചെയ്തുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. ഇത്തവണ പാര്‍ട്ടികള്‍ക്ക് ഇതൊരു അഭിമാന പോരാട്ടമെന്നാണ് വിലയിരുത്തല്‍. വാട്ടുചെയ്യാനെത്തിയ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, കേന്ദ്രമന്ത്രിമാര്‍, വിവിധരാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ വിജയപ്രതീക്ഷ പങ്കുവെച്ചിരുന്നു.
Post Your Comments