ചെന്നൈ: കൊടും വരൾച്ചയിൽ തമിഴ്‍നാട് വലയുമ്പോൾ ഡാമിലെ വെള്ളം ആവിയായി പോകാതിരിക്കാനായി ഡാമിൽ തെര്‍മോകോള്‍ നിരത്തിയ മന്ത്രിക്ക് കിട്ടിയത് എട്ടിന്റെ പണി. തമിഴ്‌നാടു സഹകരണ മന്ത്രി സെല്ലൂര്‍ രാജയ്ക്കാണ് ഇരട്ടി പണി കിട്ടിയത്. ചെറിയ കുളങ്ങളിലും തടാകങ്ങളിലും ഇത്തരത്തില്‍ തെര്‍മോകോള്‍ നിരത്തിയാൽ ജലം ആവിയായി പോകില്ല എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ വലിയ ജലസംഭരണികളിള്‍ ഇത് ഫലം ചെയ്യില്ല.
10 ലക്ഷത്തിന്റെ തെര്‍മോകോള്‍ വാങ്ങി കൂട്ടിയോജിപ്പിച്ചാണ് അദ്ദേഹം വൈഗ ഡാമിലെ ജലസംഭരണിയിൽ നിരത്തിയത്. എന്നാൽ ഡാമിൽ നിരത്തിയ തെര്‍മോകോള്‍ പകുതിയും കരയില്‍ വന്നടിഞ്ഞു പിന്നാലെ തെര്‍മോകോള്‍ കീറിയും മറ്റും ഡാം മലിനമാവുകയും ചെയ്തു. മന്ത്രിയുടെ ഒപ്പം ഉദ്യോഗസ്ഥരും തെര്‍മോകോള്‍ യഞ്ജത്തില്‍ പങ്കെടുത്തിരുന്നു.
Post Your Comments