Latest NewsNewsInternational

മൂന്നാംലോക മഹായുദ്ധം : പ്രവചനം സത്യമാണെന്ന് തെളിയുന്നു

ന്യൂയോര്‍ക്ക് : മൂന്നാംലോക മഹായുദ്ധം പ്രവചനം സത്യമാണെന്ന് തെളിയുന്നു. ലോകം അവസാനിക്കുന്ന കാലത്തോളം വന്നുകൊണ്ടേയിരിക്കും ലോകാവസാനത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍. യാതൊരു കുഴപ്പവുമില്ലാതെ എല്ലാം ശാന്തമായിരിക്കുന്ന സമയത്തു പോലും ഇത്തരം പേടിപ്പെടുത്തുന്ന പ്രവചനങ്ങള്‍ എത്തുക പതിവാണ്. അപ്പോള്‍പ്പിന്നെ മൂന്നാം ലോകമഹായുദ്ധം ആരംഭിക്കാനുള്ള എല്ലാ സാധ്യതയും മുന്നില്‍ത്തെളിഞ്ഞിരിക്കുന്ന സമയത്ത് അത്തരമൊരു പ്രവചനം വരുന്നതില്‍ ഒട്ടും അതിശയോക്തിയില്ല.

2017-18 വര്‍ഷങ്ങളെ കുറിച്ച് നോസ്ട്രഡാമസ് നടത്തിയ പ്രവചനം ശരിവെയ്ക്കുന്ന സൂചനകള്‍ കാണുന്നു. രണ്ട് വന്‍ശക്തികള്‍ തുങ്ങിവെയ്ക്കുന്ന തര്‍ക്കം 27 വര്‍ഷം നീളുന്ന മൂന്നാംലോക മഹായുദ്ധത്തിലേയ്ക്ക് വഴി വെയ്ക്കുമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. നിലവില്‍ അമേരിക്ക-ഉത്തര കൊറിയ സംഘര്‍ഷങ്ങള്‍ കാണുമ്പോള്‍ അത് സത്യമാകാനാണ് സാധ്യത. മറ്റൊരു ഞെട്ടിക്കുന്ന പ്രവചനം അമേരിക്കയിലെ അതിശക്തനായ ഭരണാധികാരിയുടെ കൊലപാതകവും അതേ തുടര്‍ന്ന് മൂന്നാംലോക മഹായുദ്ധം ഉണ്ടാകുമെന്നാണ് മറ്റൊരു പ്രവചനം.

ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം, ഹിറ്റ്‌ലറുടെ ഉയര്‍ച്ച, 1970 ല്‍ അറബ് രാജ്യങ്ങളുടെ മുന്നേറ്റം പോപ്പിനെതിരെയുള്ള വധ ശ്രമം എന്നിവ അദ്ദേഹം പ്രവചിച്ചിരുന്നു. ഇത് സത്യമാകുകയും ചെയ്തു.

മൂന്നാം ലോകമഹായുദ്ധത്തോടെ ലോകം അവസാനിക്കുമെന്ന പ്രവചനവും ഇതിനു മുന്‍പ് പലപ്പോഴും വന്നിട്ടുണ്ട്. ഇങ്ങനെ ലോകം മുഴുവന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴാണ് പുതിയൊരു പ്രവചനം. നടത്തിയതാകട്ടെ ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തുമെന്ന കാര്യം 2015ല്‍ത്തന്നെ പ്രവചിച്ചുവെന്ന് അവകാശപ്പെടുന്ന ഹൊറാസിയോ വിജേഗാസ് എന്ന വ്യക്തിയും. ‘ഡെയ്ലി സ്റ്റാറി’നു നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ മൂന്നാം ലോകമഹായുദ്ധം ജനത്തിന്റെ ജീവനും സ്വത്തിനും വന്‍നാശനഷ്ടവും കൊടുംദുരിതത്തിന്റെ നാളുകളും സൃഷ്ടിക്കുമെന്നുമല്ലാതെ ലോകാവസാനത്തിലേക്ക് നയിക്കില്ലെന്നും ഹൊറാസിയോയുടെ വാക്കുകള്‍. കരകയറാനാകാത്ത വിധം പല രാജ്യങ്ങള്‍ക്കും തിരിച്ചടികളുണ്ടാകുമെന്നും അമേരിക്കയിലെ ടെക്‌സസില്‍ ജീവിക്കുന്ന ഈ ‘പ്രവാചകന്‍’ മുന്നറിയിപ്പു നല്‍കുന്നു.

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി തന്റെ പ്രവചനങ്ങള്‍ ചേര്‍ത്ത് ഒട്ടേറെ പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട് ഇദ്ദേഹം. കോടീശ്വരനായ ഒരു ബിസിനസുകാരന്‍ ലോകത്തിന്റെ നിര്‍ണായക നിയന്ത്രണശക്തിയായി അധികാരത്തിലെത്തുമെന്നായിരുന്നു 2015ലെ പ്രവചനം. അയാള്‍ വഴി മൂന്നാം ലോകമഹായുദ്ധമെത്തുമെന്നും. അമേരിക്ക സിറിയയെ ആക്രമിക്കുമെന്ന കാര്യവും താന്‍ പ്രവചിച്ചിരുന്നതായി ഹൊറാസിയോ അവകാശപ്പെടുന്നു. ഏപ്രില്‍ 13 മുതല്‍ മേയ് 13 വരെ തെറ്റിദ്ധാരണാജനകമായ പല കാരണങ്ങളാലും ചെറുസംഘര്‍ഷങ്ങള്‍ നടക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഉത്തരകൊറിയയിലും സിറിയയിലുമെല്ലാം അതാണിപ്പോള്‍ നടക്കുന്നത്.

അതേസമയം മൂന്നാംലോകമഹായുദ്ധത്തിന്റെ യഥാര്‍ഥ കാരണക്കാര്‍ പുറകിലിരുന്ന് ചരടുവലിക്കുന്നവരായിരിക്കുമെന്നും ഹൊറാസിയോ സൂചിപ്പിക്കുന്നു. യുദ്ധം ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലാണെന്ന് അവര്‍ വരുത്തിത്തീര്‍ക്കും. പക്ഷേ പിന്നില്‍ യുഎസ് ആയിരിക്കും. വൈകാതെ ചൈനയും ഇവര്‍ക്കൊപ്പം ചേരും. സിറിയയിലും ഇതുതന്നെ അവസ്ഥ. അമേരിക്കയും സിറിയയും തമ്മിലാണ് യുദ്ധമെന്ന് കരുതും, പക്ഷേ സായുധ ശക്തിയായി പിന്നില്‍ റഷ്യയാണുണ്ടാകുക. ഇങ്ങനെ ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്ന സംഘര്‍ഷങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മേയ് പതിമൂന്നോടെ അത് ലോകത്തെ വന്‍കിട ശക്തികള്‍ തമ്മില്‍ നേരിട്ടുള്ള യുദ്ധമായി മാറുന്നതും കാണാമെന്നും ഹൊറാസിയോ പറയുന്നു.

നോസ്ട്രഡാമസിന്റെ ഉള്‍പ്പെടെ പ്രവചനങ്ങളെ വിശകലനം ചെയ്താണ് തന്റെ നിഗമനത്തിലെത്തിയതെന്നും ഈ അമേരിക്കക്കാരന്റെ അവകാശവാദമുണ്ട്. ഏതാനും ദിവസം മുന്‍പ് താന്‍ കണ്ട സ്വപ്നത്തെപ്പറ്റിയും പറയുന്നു ഇദ്ദേഹം-ആകാശത്തു നിന്ന് തീഗോളങ്ങള്‍ വന്നുവീഴുന്നതും എവിടെ ഒളിക്കുമെന്നറിയാതെ ജനം പരക്കംപായുന്നതുമായിരുന്നു അത്. ആണവമിസൈലുകള്‍ ലോകവ്യാപകമായി പല നഗരങ്ങളിലും വന്നുപതിക്കുന്നതിന്റെ മുന്നറിയിപ്പായിരുന്നു ആ സ്വപ്നമെന്നും ഹൊറാസിയോയുടെ വ്യാഖ്യാനം.

എന്തായാലും സിറിയയുടെയും ഉത്തരകൊറിയയുടെയും മറവില്‍ യുഎസും ചൈനയും റഷ്യയും തമ്മിലുള്ള ആശയസംഘര്‍ഷങ്ങള്‍ മുറുകുകയാണ്. അത് ആയുധസംഘര്‍ഷത്തിലേക്കു നയിക്കുമോയെന്ന ആശങ്ക ലോകരാജ്യങ്ങള്‍ക്കെല്ലാം തന്നെയുണ്ട്. പ്രകോപനപരമായ ഒരു ചെറുതീപ്പൊരി മതി യുദ്ധം ആളിക്കത്താന്‍. അങ്ങനെ ‘കുളമാകെ’ കലങ്ങിയ അവസ്ഥയിലിരിക്കുമ്പോഴാണ് ഹൊറാസിയോയെ പോലുള്ളവര്‍ പ്രവചനങ്ങളുമായെത്തുന്നതും

shortlink

Related Articles

Post Your Comments

Related Articles


Back to top button