Latest NewsNewsInternational

ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനില്‍ ഇസ്രയേല്‍ കരയുദ്ധം തുടങ്ങി

ബെയ്‌റൂത്ത്: ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനില്‍ ഇസ്രയേല്‍ കരയുദ്ധം തുടങ്ങി. തെക്കന്‍ ലെബനോനില്‍ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. വടക്കന്‍ അതിര്‍ത്തി ഇസ്രായേല്‍ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിര്‍ത്തി ഒഴിപ്പിച്ചു.

Read Also: ലൈംഗികാതിക്രമ കേസില്‍ യുവ അധ്യാപിക അറസ്റ്റില്‍

ബെയ്‌റൂത്തില്‍ ആക്രമണം തുടരുകയാണ് ഇസ്രേയേല്‍. ഇന്നലെ രാത്രിയും ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായി. തിങ്കളാഴ്ച മാത്രം 95 പേരാണ് ലെബനോനില്‍ കൊല്ലപ്പെട്ടത്. 172 പേര്‍ക്ക് പരിക്കേറ്റു. കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുല്ലയും പ്രതികരിച്ചു.

അതിനിടെ ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തരമായി യു എന്‍ രക്ഷാസമിതിയുടെ യോഗം വിളിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. നസ്‌റുല്ലയെ വധിക്കാന്‍ കഴിഞ്ഞത് ചരിത്രപരമായ വഴിത്തിരിവാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. ഇസ്രയേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ലെബനോനില്‍ നിന്നും പലായനം ചെയ്തവരുടെ
എണ്ണം അന്‍പതിനായിരം കടന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button