കൊച്ചി•കോടികളുടെ കണക്കില്‍പെടാത്ത വരുമാനം വെളിപ്പെടുത്തി ഗോകുലം ഗ്രൂപ്പ് ചെയര്മാന് ഗോകുലം ഗോപാലന്. 1100 കോടി രൂപയുടെ അനധികൃത പണം കൈവശമുള്ളതായി സമ്മതിച്ച് ഗോകുലം ഗ്രൂപ്പ് ആദായനികുതി വകുപ്പിന് സത്യവാങ്മൂലം നല്കി. പിഴയടയ്ക്കാന്‍ തയ്യാറാനിന്നും സത്യവാങ്മൂലത്തില്‍ കമ്പനി വ്യക്തമാക്കി.
നികുതിയിനത്തില്‍ 330 കോടി രൂപയോളം അടയ്ക്കേണ്ടിവരുമെന്നാണ് പ്രാഥമിക സൂചന.
കഴിഞ്ഞ ദിവസങ്ങളിൽ ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ശ്രീ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സിന്റെ കേരളത്തിലെ വിവിധ ബ്രാഞ്ചുകളിലടക്കം ഗോകുലം ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ഗോകുലം ഗോപാലന്റെ വസതികളിലും പരിശോധന നടന്നു. ചെന്നൈ ആസ്ഥാനമായ ശ്രീ ഗോകുലം ചിറ്റ്സിന്റെ ചെന്നൈയിലെ കേന്ദ്ര ഓഫിസിലും തമിഴ്നാട്ടിലെ വിവിധ ശാഖകളിലും ഇതിനൊപ്പം പരിശോധന നടന്നു. ആദായ നികുതി വകുപ്പിന്റെ ചെന്നൈ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ശ്രീഗോകുലം ചിറ്റ്സിലെ നിക്ഷേപങ്ങള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.
ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള കലൂരിലെ ഗോകുലം ഹോട്ടലിലും കോഴിക്കോട്ടെ വടകരയിലെ വസതിയിലും പരിശോധന നടന്നു. സിനിമാ നിര്‍മാണ കമ്പനിയുടെ ഓഫിസിലും ആദായനികുതി വകുപ്പ് കൊച്ചി യൂണിറ്റ് പരിശോധന നടത്തിയിരുന്നു.
Post Your Comments