Latest NewsNewsIndia

പെണ്‍കുട്ടിയെ പ്രസവിച്ചതിന് മുത്തലാഖ് ഭീഷണി; മോദിയും ആതിദ്യനാഥും ഇടപെടണമെന്ന് ആവശ്യം

സാംബല്‍: പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതിന്റെ പേരില്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതി.

മുത്തലാഖ് ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥും ഇടപെടണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

നാല് വര്‍ഷം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. ഭര്‍തൃവീട്ടില്‍ കലഹം പതിവായാതോടെ യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോന്നു. ഇതിനിടെ പെണ്‍കുട്ടിക്ക് ജന്മം നല്‍കി. ഇതോടെ വഴക്ക് രൂക്ഷമായെന്നും പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരില്‍ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുമെന്ന് ഭര്‍ത്താവും ബന്ധുക്കളും ഭീക്ഷണിപ്പെടുത്തുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button