കേരളത്തില്‍ കുരിശ് വിവാദം കത്തുകയാണ്. അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മ്മിച്ച കുരിശ് പൊളിച്ച് നീക്കിയ നടപടിയെ ശക്തമായി വിമര്‍ശിച്ച് മുഖ്യമന്ത്രി വരെ രംഗത്തെത്തി. ഇത്തരത്തില്‍ ഏക്കര്‍കണക്കിന് സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായിട്ടും മതവികാരം വൃണപ്പെടുന്ന ഭയത്താലാണ് മുഖ്യമന്ത്രി പ്രീണന നിലപാടുമായി എത്തിയിരിക്കുന്നത്. കാര്യമായ എതിർപ്പ് കൃസ്ത്യൻ സഭകളുടെ അടുത്ത് നിന്നു പോലും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇതെന്ന് കൂടി ഓര്‍ക്കണം.
എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് റവന്യൂ വകുപ്പും ഉദ്യോഗസ്ഥരും കയ്യേറ്റം ഒഴിപ്പിച്ചത്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും നടപടിയെ പ്രശംസിച്ചിട്ടും മുഖ്യമന്ത്രി തന്റെ പാർട്ടി നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.
എന്നാല്‍ അനധികൃതമായി സർക്കാർ ഭൂമി കയ്യേറി പണിത മുന്നൂറോളം ക്ഷേത്രങ്ങള്‍ ഹൈന്ദവ സംഘടനങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ, യാതൊരു ചർച്ചയ്ക്കും നിൽക്കാതെ പൊളിച്ചു മാറ്റാൻ ഒരു ഇന്ത്യന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത് ഇപ്പോള്‍ ഈ അവസരത്തില്‍ ചര്‍ച്ചയാകുകയാണ്. ആ മുഖ്യമന്ത്രി ഹൈന്ദവവാദിയായ മുഖ്യമന്ത്രി എന്ന് ശത്രുക്കള്‍ വിശേഷിപ്പിക്കുന്ന സാക്ഷാല്‍ നരേന്ദ്രമോദി തന്നെ. 2008 ല്‍ ഗാന്ധി നഗറില്‍ ആയിരുന്നു സംഭവം. ഭക്തര്‍ക്കും, പൂജാരിമാര്‍ക്കുമൊക്കെ ആ കാഴ്ച കണ്ട് കണ്ണീരോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. വിശ്വ ഹിന്ദു പരിഷത് നേതാവ് അശോക് സിംഗാൾ വിവരമറിഞ്ഞെത്തിയപ്പോഴേക്കും മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം അമ്പലമിരുന്നയിടം വെറും ഭൂമിയായി മാറിക്കഴിഞ്ഞിരുന്നു.
2008 -ൽ ഗാന്ധി നഗറിൽ അമ്പലം പൊളിച്ചു മാറ്റുന്ന വീഡിയോ കാണാം
Post Your Comments