ന്യൂഡല്‍ഹി : കമല്‍നാഥ് ബി.ജെ.പിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ കോണ്‍ഗ്രസ് നിഷേധിച്ചു. കമല്‍നാഥിന്റെ പാര്‍ട്ടിമാറ്റം ബി.ജെ.പി ബോധപൂര്‍വം സൃഷ്ടിച്ച വ്യാജപ്രചാരണമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. വെള്ളിയാഴ്ച കമല്‍നാഥ് ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അങ്ങിനെ സംഭവിച്ചതുമില്ല.
ഒരു നേതാവിന്റെ മഹത്വം വെളിപ്പെടുന്നത് അധികാരത്തില്‍ ഇരിക്കുമ്പോഴല്ല, അധികാരത്തിനു പുറത്തുനില്‍ക്കുമ്പോഴാണ്. ഇത് കമല്‍നാഥ് പലവട്ടം തെളിയിച്ചതുമാണ്. ബി.ജെ.പിക്ക് രാഷ്ട്രീയ മൂല്യബോധമില്ലെന്നും എതിര്‍ പാര്‍ട്ടികളില്‍ നിന്നും നേതാക്കളെ അടര്‍ത്താനുള്ള ശ്രമം അവര്‍ എല്ലായ്‌പ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍, കമല്‍നാഥ് കോണ്‍ഗ്രസില്‍ തന്നെ സുര്‍ജേവാല വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നൊന്നായി പാര്‍ട്ടി വിടുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമം. എന്നാല്‍, മുതിര്‍ന്ന പാര്‍ലമെന്റേറിയനായ കമല്‍നാഥ് മോശം സാഹചര്യങ്ങളിലൂടെ പാര്‍ട്ടി കടന്നു പോയപ്പോഴൊക്കെ തിരിച്ചുവരവിന് കളമൊരുക്കാന്‍ ശ്രമിച്ചയാളാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
Post Your Comments