ന്യൂഡൽഹി : കള്ളപ്പണക്കാർ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന (പിഎംജികെവൈ) പ്രകാരം നടത്തിയ നിക്ഷേപവും നികുതിയടവും സംബന്ധിച്ച വെളിപ്പെടുത്തലിനു മേയ് 10 വരെ കേന്ദ്ര സർക്കാർ സമയം നൽകി.
കറൻസി റദ്ദാക്കലിനെ തുടർന്നു കണക്കിൽപെടാത്ത പണം ബാങ്കിൽ നിക്ഷേപിക്കാൻ ഡിസംബർ 17ന് ആരംഭിച്ച പിഎംജികെവൈ പദ്ധതി മാർച്ച് 31ന് അവസാനിച്ചിരുന്നു. നിക്ഷേപത്തിന്റെ 49.9% ശതമാനം നികുതിയും സർച്ചാർജും പിഴയും നൽകണമെന്നായിരുന്നു വ്യവസ്ഥ.
മൊത്തം തുകയുടെ നാലിലൊന്ന് നാലു വർഷത്തേക്കു പലിശരഹിത നിക്ഷേപമായി തുടരുകയും ചെയ്യും. നികുതിയും സർച്ചാർജും പിഴയും മാർച്ച് 31ന് അകം നൽകിയവർക്കും ഏപ്രിൽ 30നു മുൻപു പിഎംജികെവൈ നിക്ഷേപം നടത്തിയവർക്കുമാണു പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) കാലാവധി നീട്ടി നൽകിയത്.
Post Your Comments