ഔറംഗബാദ്: ലാത്തൂരിൽ ബി.ജെ.പിക്ക് കിട്ടിയത് ചരിത്ര നേട്ടം. മഹാരാഷ്ട്രയില്‍ സ്വാതന്ത്ര്യത്തിനുശേഷം ഏഴു ദശാബ്ദത്തോളം കോണ്‍ഗ്രസ് മാത്രം ഭരിച്ചിരുന്ന ലാത്തൂര്‍ നഗരസഭയുടെ ഭരണമാണ് ബി.ജെ.പി. പിടിച്ചെടുത്തത്. എഴുപതംഗ നഗരസഭയിലേക്കാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. 38 സീറ്റുകളോടെ ഭരണമുറപ്പാക്കാൻ സാധിച്ചു. കോണ്‍ഗ്രസിന് 31 സീറ്റുകളും എന്‍.സി.പി.ക്ക് ഒരു സീറ്റും ലഭിച്ചു. കഴിഞ്ഞ തിരഞ്ഞടുപ്പില്‍ ഇവിടെ ബി.ജെ.പി.ക്ക് ഒരു സീറ്റുപോലും ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസ് അന്ന് 49 സീറ്റുമായാണ് അധികാരത്തിലേറിയത്.
ബുധനാഴ്ച ലാത്തൂര്‍ കൂടാതെ ചന്ദ്രപുര്‍, പര്‍ഭാനി നഗരസഭകളിലേക്കും തിരഞ്ഞെടുപ്പ് നടന്നു. ചന്ദ്രപുരില്‍ ബി.ജെ.പി.യും പര്‍ഭാനിയില്‍ കോണ്‍ഗ്രസും വിജയിച്ചു. കോണ്‍ഗ്രസിന്റെ പ്രമുഖനേതാവും മുന്‍മുഖ്യമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖിന്റെ തട്ടകമായിരുന്ന ലാത്തൂരില്‍ ഇക്കുറി ബി.ജെ.പി.ക്കുവേണ്ടി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. വിലാസ് റാവുവിന്റെ മകന്‍ അമിത് ദേശ്മുഖ് കോണ്‍ഗ്രസിനുവേണ്ടി പ്രചാരണം നയിച്ചു. കഴിഞ്ഞവര്‍ഷം കൊടിയ വരള്‍ച്ചയെത്തുടര്‍ന്ന് തീവണ്ടിമാര്‍ഗം കുടിവെള്ളം എത്തിച്ച ഇവിടെ ഇനി അത്തരം പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് മുഖ്യമന്ത്രി വാഗ്ദാനം നല്‍കിയിരുന്നു.
Post Your Comments