NewsInternational

മൂന്ന് ആഴ്ച അടയിരുന്ന് ഈ കലാകാരൻ വിരിയിച്ചെടുത്തത് ഒമ്പത് മുട്ടകൾ

പാരിസ്: ഫ്രാന്‍സിലെ പ്രശസ്ത കലാകാരന്മാരില്‍ ഒരാളായ ഏബ്രഹാം പ്വാംഷെവൽ മൂന്നാഴ്ച്ച അടയിരുന്ന് വിരിയിച്ചെടുത്തത് 9 മുട്ടകൾ. പാരിസിലെ പലൈസ് ഡി ടോക്കിയോ ആര്‍ട്ട് മ്യൂസിയത്തിലെ ചില്ലുകൂട്ടിനുള്ളില്‍ ഒമ്പത് മുട്ടകളുടെ മേല്‍ അടയിരുന്ന് 23 ദിവസത്തിനുള്ളിലാണ് പ്വാംഷെവല്‍ മുട്ട വിരിയിച്ചത്. ഒരു പാത്രത്തില്‍ മുട്ടകളുമായി ചൂടുള്ള പുതപ്പു പുതച്ചാണ് ഈ കാലാകാരൻ ഇരുന്നത്. ഭക്ഷണം കഴിക്കാനും മറ്റുമായി ദിവസം അര മണിക്കൂറില്‍ കൂടുതല്‍ എഴുന്നേറ്റ് പോയതുമില്ല.

എന്നാൽ മ്യൂസിയത്തിലെ ഈ ജനനം ആഘോഷിക്കാന്‍ മാത്രം ഒന്നുമില്ല. കലാപരമായ ഒരു പ്രകടനത്തിന്റെ ഭാഗമായി മാത്രമേ ഇത് കണക്കാലാക്കാന്‍ കഴിയൂ എന്നും മൃഗങ്ങളുടെ അവകാശ സംരക്ഷണ സംഘയായ പിഇഎ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button