തിരുവനന്തപുരം : പട്ടാളത്തിൽ പോകുന്നത് ശമ്പളത്തിനു വേണ്ടിയാണെന്നും രാജ്യസ്നേഹം കൊണ്ടൊന്നുമല്ലെന്നും സാമൂഹ്യമാദ്ധ്യമങ്ങളിൽ വന്ന അഭിപ്രായത്തിനു മറുപടിയുമായി സൈനികൻ . എന്നെ രാജ്യസ്നേഹം പഠിപ്പിക്കാൻ വരല്ലേ എന്ന് പറഞ്ഞ് പട്ടാളക്കാരനായ സജിത് വാസുദേവൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായത്.
ഇന്നേവരെ ഒരാളോടും പരാതി പറഞ്ഞിട്ടില്ല.. ബുദ്ധിമുട്ടുകൾ പറഞ്ഞിട്ടില്ല… സുഖമാണ് എന്ന് മാത്രമേ ആരോടും പറഞ്ഞിട്ടുള്ളൂ.. ഒരു പനി വന്നാൽ പോലും വീട്ടിൽ അറിയിക്കാറില്ല.. നമ്മൾ കാരണം അവർ വിഷമിക്കരുത് എന്ന് കരുതി.. സ്വന്തം ജീവിതം എഴുതാൻ പറഞ്ഞു.. പലരും… എഴുതിയിട്ടില്ല ഇതുവരെ.. ആദ്യമായാണ് ഈ തുറന്നെഴുത്ത്.. ഇത് എന്റെ മാത്രം കഥ അല്ല.. പല പട്ടാളക്കാരുടെയും കഥയാണ്.. എന്നിങ്ങനെയുള്ള നിരവധി കഷ്ടപ്പാടുകള്‍ സൈനികന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
സൈന്യത്തിൽ ചേർന്നപ്പോൾ പരിശീലനകാലത്തും ജോലിക്കിടയിലും താൻ നേരിട്ട വിഷമതകളെ എണ്ണിയെണ്ണിപ്പറഞ്ഞ സൈനികൻ സ്വന്തം രാജ്യത്തിനു വേണ്ടി പൊരുതുകയാണെന്ന ധൈര്യമാണ് വിഷമതകളെ നേരിടാൻ തുണയായതെന്ന് വ്യക്തമാക്കുന്നു.
സേവനമാണോ ജോലിയാണോ എന്ന് വിലയിരുത്താൻ നടക്കുന്നവരോട് പറയാൻ എളുപ്പമാണെന്നും ജീവിച്ച് കാണിക്കാനും സൈനികൻ ആവശ്യപ്പെടുന്നു ..അതിന് നട്ടെല്ല് വേണം കൂടാതെ രക്തത്തിൽ കുറച്ചു രാജ്യസ്നേഹവും. വേണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്
Post Your Comments