Latest NewsIndiaNews

വിജയക്കുതിപ്പുമായി ബിജെപി-മഹാരാഷ്ട്രയിലെ ലത്തൂര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയവുമായി അധികാരത്തിലേക്ക്

മുംബൈ:  മുംബൈ: ബിജെപിയുടെ വിജയഗാഥ തുടരുന്നു. മഹാരാഷ്ട്രയിലെ ലത്തൂർ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 41 സീറ്റുകൾ സ്വന്തമാക്കി അട്ടിമറി വിജയം നേടി ബിജെപി അധികാരത്തിലെത്തി.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 49 സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസ്സിന് ഇത്തവണ 28 സീറ്റിലേക്ക് ഒതുങ്ങേണ്ടി വന്നു. എന്‍ സി പിക്ക് 12 സീറ്റുകള്‍ നഷ്ടമായി.

 എൻസിപി 1 , ശിവസേന പൂജ്യം മറ്റുള്ളവര്‍ക്ക് പൂജ്യം ആണ് സീറ്റ് നില.  കോൺഗ്രസ്സിന്റെ ശക്തികേന്ദ്രമായ ഇവിടെ നിന്നും കോൺഗ്രസ്സിലെ രണ്ടു മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. പരാജയത്തിൽ കോൺഗ്രസ് നേതൃത്വം ഞെട്ടലിലാണ്. വിലാസ് റാവു ദേശ്മുഖും അശോക് ചവാനും ഇവിടെ നിന്നുള്ളവരാണ്. തുടർച്ചയായുള്ള പരാജയങ്ങളുടെ ആഘാതത്തിലാണ് കോൺഗ്രസ്സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button