KeralaLatest NewsFacebook Corner

മൂന്നാർ കയ്യേറ്റം-ശരിയായ വിശ്വാസി ഈ കൃഷിയില്‍ വിശ്വസിക്കില്ല- ക്രിസ്ത്യാനി മറ്റുള്ളവർക്ക് കുരിശാകരുത് – ജോയ് മാത്യു

 

തിരുവനന്തപുരം : ക്രിസ്ത്യാനി മറ്റുള്ളവര്‍ക്ക് കുരിശാകരുതെന്ന് മൂന്നാർ കയ്യേറ്റത്തിന്റെ പശ്ചാത്തലത്തിൽ സംവിധായകനും നടനുമായ ജോയ് മാത്യുവിന്റെ ഓർമ്മപ്പെടുത്തൽ.സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ഭീമന്‍ കുരിശ് ഉദ്യോഗസ്ഥ സംഘം പൊളിച്ചു മാറ്റിയ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പരിഹസിക്കാൻ ജോയ് മാത്യു മറന്നിട്ടില്ല.

ജോയി മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:-

ക്രിസ്ത്യാനികള്‍ മറ്റുള്ളവര്‍ക്ക് കുരിശാകരുത്-
സ്വയം കുരിശാകുകയാണു വേണ്ടത്.
ആദ്യം മുക്കിലും മൂലയിലും ചെറുതും വലുതുമായ കുരിശുകള്‍ സ്ഥാപിക്കും. പിന്നെ ഒരു രൂപക്കൂട് വരും അതിനോട് ചേര്‍ന്ന് ഒരു ഭണ്ഡാരപ്പെട്ടി മെഴുകുതിരി സ്റ്റാന്‍ഡ് തുടര്‍ന്ന് ഒരു ചെറിയ ഷെഡ് അതിനു പ്രാര്‍ഥനാലയം എന്നു പേര്‍ പിന്നീടാണ് അത് കോടികള്‍ ചിലവഴിച്ച്‌ പള്ളിയാക്കുക.വെഞ്ചരിക്കല്‍ കര്‍മ്മത്തിന് മന്ത്രിപുംഗവന്മാര്‍ തുടങ്ങി ന്യായാധിപന്മാര്‍ വരെ വന്നെന്നിരിക്കും. ഇനി പള്ളിപൊളിക്കാന്‍ വരുന്നവനെ കാണട്ടെ എന്ന ഹുങ്കില്‍ ‘സ്വര്‍ഗത്തിലേക്കുള്ള വഴി കാണിച്ച്‌ തരണേ’ എന്ന പ്രാര്‍ഥന തുടങ്ങുകയായി.

സ്വന്തമായി ഒരു കൂരയോ ഒരു സെന്‍റ് ഭൂമിപോലുമോ ഇല്ലാത്ത ലക്ഷക്കണക്കിനു
മനുഷ്യര്‍ ബുദ്ധിമുട്ടുന്നിടത്താണ് മതത്തിന്‍റെ പേശീബലത്തില്‍ മതമാഫിയകള്‍ ഏക്കറുകള്‍ കൈവശപ്പെടുത്തുന്നത്.അഞ്ചോ പത്തോ പേര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പുണ്ടാക്കുക പിന്നെ അതൊരു സഭയായി മാറൂക. നമ്മുടെ നാട്ടില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക കൃഷിയാണിത്. ശരിയായ വിശ്വാസി ഈ കൃഷിയില്‍ വിശ്വസിക്കില്ല എന്ന് പറയുന്പോള്‍ ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി ഇത്തരം കുരിശുകൃഷി സംരക്ഷിക്കണം എന്നു പറയുന്നതിന്‍റെ പൊരുളെന്താണ്.

മത ചിഹ്നങ്ങള്‍ വെച്ചുള്ള കയ്യേറ്റങ്ങള്‍ ,അത് ഏത് മതത്തിന്‍റേതായാലും തിരിച്ചുപിടിക്കാനുള്ള ആര്‍ജ്ജവം കാണിക്കുന്ന നട്ടെല്ലുള്ള ഒരു ഗവണ്‍മെന്‍റിനേയാണു വിവരവും വിദ്യാഭ്യാസവുമുള്ള പുതു തലമുറ ആഗ്രഹിക്കുന്നത്. കുരിശ് നാട്ടിയ ഭൂമിതിരിച്ചു പിടിച്ച ഗവണ്‍മെന്‍റ് നിലപാടിനെ സ്വാഗതം ചെയ്ത ബഹുമാനപ്പെട്ട ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കുറീലോസിനു മതനിരപേക്ഷമായി ചിന്തിക്കുന്ന കേരള ജനതയുടെ ആദരവ് എല്ലാ മതമേധാവികളും ഈ മാതൃക പിന്തുര്‍ന്നിരുന്നെങ്കില്‍ ഈ നാട് എപ്പഴേ നന്നായേനെ.
ഓര്‍ക്കുക :
കൃസ്ത്യാനി മറ്റുള്ളവര്‍ക്ക്
കുരിശാകരുത്
സ്വയംകുരിശാകുകയാണുവേണ്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button