ന്യൂഡൽഹി: കമൽനാഥ് ബിജെപിയിലേക്ക്. മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കമൽനാഥ് ഇന്നു ബി.ജെ.പിയിൽ ചേരുമെന്നു സൂചന. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കമൽനാഥിന്റെ ബിജെപി പ്രവേശനത്തിനു മുന്നോടിയായി ഇന്നലെ ഡൽഹിയിലെത്തി പാർട്ടി അധ്യക്ഷൻ അമിത് ഷായുമായും മുതിർന്ന നേതാക്കളുമായും ചർച്ച നടത്തി. കമൽനാഥിനെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ ഉൾപ്പെടുത്തുമെന്നും സൂചനകളുണ്ട്.
പാർട്ടി ആസ്ഥാനത്തെ കേന്ദ്ര നേതാക്കൾ കമൽനാഥിന്റെ ബിജെപി പ്രവേശനം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. മധ്യപ്രദേശിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ കോൺഗ്രസിന്റെ പ്രമുഖനായ കമൽനാഥ് ബിജെപിയിലെത്തുന്നതു ഭരണത്തുടർച്ച ഉറപ്പാക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്.
Post Your Comments