ന്യൂഡൽഹി: മൂന്നാർ അതീവ അപകടാവസ്ഥയിലാണെന്ന് പഠന റിപ്പോർട്ട്. കേന്ദ്രമന്ത്രി സി.ആർ. ചൗധരി നടത്തിയ പഠനത്തിലാണ് ഇവിടെയൊരു അത്യാഹിതം സംഭവിച്ചാൽ സൈന്യത്തിന് പോലും എത്തിപ്പെടാൻ കഴിയില്ലെന്ന് കണ്ടെത്തിയത്.മൂന്നാറിലെ പരിസ്ഥിതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം നൽകിയ അപേക്ഷ പ്രകാരമാണ് കേന്ദ്രമന്ത്രി സി.ആർ. ചൗധരിയെ മൂന്നാറിലേക്ക് കേന്ദ്രം അയച്ചത്.
തുടർന്ന് മൂന്നാറിലെ കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്നും അപകടം ഉണ്ടായാൽ സൈന്യത്തിന് പോലും പോലും രക്ഷാപ്രവർത്തനം അസാധ്യമാണെന്നുമുള്ള റിപ്പോർട്ട് ചൗധരി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സമർപ്പിച്ചു.ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ ഉത്തരാഖണ്ഡിന്റെ അത്രയില്ലെങ്കിലും ഏകദേശം സമാനമായ അവസ്ഥയായിരിക്കും മൂന്നാറിനുണ്ടാവുക എന്നും ചൗധരി ചൂണ്ടിക്കാട്ടി. വലിയ അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് മൂന്നാറിലെ ഇടുങ്ങിയ വഴികൾ വലിയ തടസ്സം സൃഷ്ടിക്കും.
കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ പില്ലർ എത്ര താഴ്ത്തിയാലും പെട്ടെന്ന് താഴ്ന്ന് പോകുന്ന മണ്ണാണ് ഇവിടുത്തേത്. അതുകൊണ്ടു തന്നെ ഇവിടുത്തെ കെട്ടിടങ്ങൾ അശാസ്ത്രീയമായാണ് നിർമ്മിച്ചിട്ടുള്ളതെന്നും അദ്ദേഹം കണ്ടെത്തി.മൂന്നാറിലെ മരങ്ങൾക്ക് പച്ചപ്പ് കുറഞ്ഞു വരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.മൂന്നാറിന്റെ താഴ്വാരങ്ങളിൽ മാത്രമേ കെട്ടിടങ്ങൾ അനുവദിക്കാവൂ എന്നും റിപ്പോർട്ട് പറയുന്നു.
Post Your Comments