ന്യൂഡല്‍ഹി: വിമാനങ്ങളും ഇനി ഉപഗ്രഹങ്ങളായി പ്രവര്‍ത്തിക്കും. വിമാനങ്ങള്‍ക്ക് ഉപഗ്രഹ നിരീക്ഷണ സംവിധാനം ഒരുക്കാന്‍ പോകുകയാണ്. മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്കാണ് ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്താന്‍ പോകുന്നത്. ലോകത്ത് എവിടെയും സഞ്ചരിക്കുന്ന വിമാനങ്ങള്‍ക്കും ഓരോ മിനിറ്റിലും നിരീക്ഷിക്കാനാകുന്ന സംവിധാനമാണിത്.
എയറിയോണ്‍, ഫ്‌ളൈറ്റ് അവേര്‍, സിറ്റ ഓണ്‍ എയര്‍ എന്നീ കമ്പനികളുടെ സംയുക്ത സംരംഭമായാണ് ഇത് നടപ്പിലാക്കുന്നത്. മൂന്നുവര്‍ഷം മുന്‍പ് കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ദുരൂഹത ഇപ്പോഴും ബാക്കിയാണ്. യാത്രാ വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തലാണ് പുതിയ പദ്ധതിയുടെ പിന്നില്‍.
ആദ്യമായാണ് മലേഷ്യ ഇങ്ങനെയൊരു ദൗത്യത്തിന് നീങ്ങുന്നത്. വിമാനത്തിന്റെ സ്ഥാനം കൃത്യമായി നിര്‍ണയിക്കപ്പെടും. സമുദ്രത്തിനോ, മരുഭൂമിക്കോ, ധ്രുവപ്രദേശങ്ങളിലോ ഏതിനു മുകളില്‍ ആയാലും വിമാനങ്ങളുടെ സ്ഥാനനിര്‍ണയം സാധ്യമാകും. ഇറിഡിയം എന്ന കമ്പനി അടുത്തവര്‍ഷം വിക്ഷേപിക്കുന്ന 66 ഉപഗ്രങ്ങളുടെ ശൃംഖലയാണ് ഈ സംവിധാനം യാഥാര്‍ത്ഥ്യമാക്കുന്നത്.
റിസീവര്‍ ഉപയോഗിച്ച് വിമാനങ്ങളുടെ സ്ഥാനം നിര്‍ണയിക്കുകയും വിമാനക്കമ്പനികളുടെ നിരീക്ഷണ സംവിധാനത്തിലേക്ക് എത്തിക്കുകയും ചെയ്യും. എസ്എസ്-ബി എന്നാണ് ഇത് അറിയപ്പെടുന്നത്.
Post Your Comments