ന്യൂഡൽഹി: കെപിസിസി പ്രസിഡന്റ് ആകാനില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചതായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഡൽഹിയിൽ കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താൻ അധ്യക്ഷനാകണമെന്ന അഭിപ്രായം ഹൈക്കമാൻഡ് മുന്നോട്ട് വച്ചിട്ടില്ല.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.പാര്‍ട്ടിയുടെ ഒരു സ്ഥാനങ്ങളിലേക്കും താനുണ്ടാകില്ല. താന്‍ മുന്‍പ് എടുത്ത ഈ തീരുമാനം മാറ്റാനുളള ഒരു സാഹചര്യവും നിലവില്‍ ഇല്ല.
ഇക്കാര്യം നേരത്തെ തന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുളളതാണ്. അതുകൊണ്ടു തന്നെ ഹൈക്കമാന്‍ഡില്‍ നിന്നും അധ്യക്ഷനാകാനുളള നിര്‍ദേശം വരില്ല. സമവായത്തിലൂടെ പുതിയ അധ്യക്ഷനെ നിയമിക്കണമെന്ന കാര്യം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വിശദമാക്കി.
Post Your Comments