ലക്നൗ: ഉത്തര്‍പ്രദേശില്‍ ഉദ്യോഗസ്ഥതലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി. ഇത്തവണ ഡിവിഷണല്‍ കമ്മീഷണര്‍മാരും കളക്ടര്‍മാരും ഉള്‍പ്പെടെ 41 ഐഎഎസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. കൂടാതെ ലക്നൗ ഡെവലപ്മെന്റ് അഥോറിറ്റി വൈസ് ചെയര്മാന് സത്യേന്ദ്ര സിംഗിനെയും സ്ഥലം മാറ്റി. എല്ഡിഎയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് സത്യേന്ദ്ര സിംഗിനെ പുറത്താക്കിയത്.
ഒരാഴ്ചയ്ക്കുള്ളില്‍ ഇതു രണ്ടാം തവണയാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത്. 20 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദ്യ ഉത്തരവിറക്കിയത് ഏപ്രില്‍ 12നാണ്. ഇന്‍ഫര്‍മേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നവനീത് സെഗാളിനെ പുറത്താക്കിയതും ഈ ഉത്തരവിലൂടെയാണ്.
Post Your Comments